in , , , ,

അവനെ എന്തിന് ഇത്ര വലിയ തുക നൽകി ടീമിലെടുത്തു?; രാജസ്ഥാനെതിരെ ആരാധക വിമർശനം

14 കോടിക്ക് ദ്രുവ് ജ്യൂറലിനെ ടീമിൽ നിലനിർത്തിയുള്ള റിറ്റൻഷൻ അടക്കം മെഗാ ലേലത്തിലും റോയൽസിന് കണക്ക് കൂട്ടലുകൾ പിഴച്ചു. ജ്യുറേലിന് ഇത്ര വലിയ തുക നൽകിയതിൽ ആരാധകർക്ക് വിയോജിപ്പുണ്ട്. ഇപ്പോഴിതാ മെഗാ ലേലത്തിലും അനാവശ്യമായി ഒരു താരത്തിന് കൂടുതൽ പണം നൽകി ടീമിലെത്തിച്ചതിന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് റോയൽസ് ആരാധകർ.

ഐപിഎൽ പ്രഥമ സീസണിൽ കിരീടം നേടിയതൊഴിച്ചാൽ കടുത്ത കിരീട വരൾച്ച നേരിടുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണ വലിയ പ്രതീക്ഷകളോടെ എത്തിയ രാജസ്ഥാന് മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കാനയില്ല എന്നത് തന്നെയാണ് ആരാധകരുടെ വിമർശനം. 14 കോടിക്ക് ദ്രുവ് ജ്യൂറലിനെ ടീമിൽ നിലനിർത്തിയുള്ള റിറ്റൻഷൻ അടക്കം മെഗാ ലേലത്തിലും റോയൽസിന് കണക്ക് കൂട്ടലുകൾ പിഴച്ചു. ജ്യുറേലിന് ഇത്ര വലിയ തുക നൽകിയതിൽ ആരാധകർക്ക് വിയോജിപ്പുണ്ട്. ഇപ്പോഴിതാ മെഗാ ലേലത്തിലും അനാവശ്യമായി ഒരു താരത്തിന് കൂടുതൽ പണം നൽകി ടീമിലെത്തിച്ചതിന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് റോയൽസ് ആരാധകർ.

6.5 കോടി രൂപയ്ക് രാജസ്ഥാൻ വിളിച്ചെടുത്ത തുഷാർ ദേശ്പാണ്ഡെയുടെ കാര്യത്തിലാണ് ആരാധകർക്ക് വിയോജിപ്പ്. ഒരു കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തുഷാറിനായി ഇത്രയും വലിയ തുക റോയല്‍സ് നല്‍കേണ്ടിയിരുന്നോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

മുന്‍ സീസണുകളിലെല്ലാം നന്നായി തല്ലു വാങ്ങിയിട്ടുള്ള അദ്ദേഹത്തിനു ഇത്ര തുക ലഭിച്ചതിലാണ് ആരാധകരുടെ വിയോജിപ്പ്. ആ തുകയ്ക്ക് മറ്റനേകം ഇന്ത്യൻ മികച്ച ഇന്ത്യൻ താരങ്ങളെ വാങ്ങിക്കാമായിരുന്നെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

29 കാരനായ തുഷാര്‍ ഐപിഎല്ലില്‍ ഇതിനകം 36 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 9.65 ഇക്കോണമി റേറ്റില്‍ 432 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. സിഎസ്‌കെയ്‌ക്കൊപ്പമാണ് തുഷാര്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. 2023ല്‍ 21ഉം കഴിഞ്ഞ സീസണില്‍ 17ഉം വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. എന്നാൽ ചെന്നൈയിലെ ഫ്ലാറ്റ് പിച്ചിൽ പോലും നന്നായി എറിയാൻ കഴിയാത്ത തുഷാർ രാജസ്ഥാനിൽ വിജയിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

അതേ സമയം ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ദേശ്പാണ്ഡെയെ തിരിക്കെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ രാജസ്ഥാന്റെ മുന്നിൽ ചെന്നൈ പിന്മാറുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് അദ്ദേഹത്തെ തിരികെ വാങ്ങാതിരുന്നതില്‍ അവരുടെ ആരാധകര്‍ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ലേലത്തിന് പിന്നാലെ വിവാദം; രാജസ്ഥാൻ സ്വന്തമാക്കിയ താരത്തിനെതിരെ ഗുരുതര ആരോപണം; ഒടുവിൽ വിശദീകരണം

കരുത്ത് കൂട്ടി ധോണിയും കൂട്ടരും; വമ്പൻ താരങ്ങൾ കൂടാരത്തിൽ, CSK യുടെ സാധ്യത ഇലവൻ ഇങ്ങനെ…