തുടരെ തുടരെ തോൽവികൾക്ക് ശേഷം ചെന്നൈ എഫ്സിക്കെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു.എന്നാൽ ഇന്നലെ നടന്ന ഗോവയുമായുള്ള മത്സരത്തിൽ പിന്നെയും തോൽവി വഴങ്ങിയതോടെ ടീമിന്റെ അവസ്ഥ മോശമായി.
ടീമിന്റെ മോശം പ്രകടനം കാരണം ആരാധകർ രോഷത്തിലാണ് ഇപ്പോൾ കൊച്ചിയിൽ തന്നെ സ്വന്തം കാണികൾക്ക് മുന്നിൽ തോൽക്കുന്നത് ഏറെ നിരാശയാണെന്നാണ് ആരാധക രോഷം.
ഈ തോൽവിയോടുകൂടി കാര്യങ്ങൾ കൂടുതൽ വഷളായിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.
ഇനി അടുത്ത ഏഴാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. എതിരാളികൾ ബംഗളൂരു എഫ്സിയാണ്.