in , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

യുവതാരത്തെ അവഗണിച്ച് ബിസിസിഐ; കടുത്ത പ്രതിഷേധവുമായി ആരാധകർ

അമ്പാട്ടി റായിഡു, കരുൺ നായർ, രാഹുൽ ത്രിപ്പാതി, മനോജ് തിവാരി, അങ്ങനെ ഒട്ടനവധി പ്രതിഭകൾ പ്രതിഭാധാരാളിത്വത്തിൽ മുങ്ങിപ്പോയവരാണ്. ഇപ്പോഴിതാ ബിസിസിഐ മറ്റൊരു യുവതാരത്തെ കൂടി മനഃപൂർവം അവഗണിക്കുന്നു എന്ന ആരോപണം ഉയർന്ന് വരികയാണ്.

ഒട്ടനവധി പ്രതിഭകൾ ഉള്ളതിനാൽ തന്നെ പല പ്രതിഭകൾക്കും ഇന്ത്യൻ ടീമിൽ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. അമ്പാട്ടി റായിഡു, കരുൺ നായർ, രാഹുൽ ത്രിപ്പാതി, മനോജ് തിവാരി, അങ്ങനെ ഒട്ടനവധി പ്രതിഭകൾ പ്രതിഭാധാരാളിത്വത്തിൽ മുങ്ങിപ്പോയവരാണ്. ഇപ്പോഴിതാ ബിസിസിഐ മറ്റൊരു യുവതാരത്തെ കൂടി മനഃപൂർവം അവഗണിക്കുന്നു എന്ന ആരോപണം ഉയർന്ന് വരികയാണ്.

ALSO READ: ജോലി ഭാരം കുറയ്ക്കണം; ഋഷഭ് പന്ത് മാറി നിൽക്കും, പകരം സഞ്ജു തന്നെ

ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ തിലക് വര്‍മയെ കുറിച്ചാണ് ആരാധകരുടെ ആവശ്യം. സിംബാവെ പര്യടനം യുവതാരങ്ങൾക്ക് അവസരം തുറക്കാനുള്ള വാതിലായിരുന്നു. റിയാൻ പരാഗ്, അഭിഷേക് ശർമ, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് സിംബാവെ ടൂറിൽ അവസരം ലഭിച്ചപ്പോൾ തിലക് ബിസിസിഐയുടെ പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു.

ALSO READ: ഗംഭീർ എഫക്ട്; 6 മാസത്തിന് ശേഷം ഇന്ത്യൻ താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു

ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ താരം ഇതിനകം കളിച്ച താരം മോശമല്ലാത്ത കണക്കുകളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെയാണ് തിലക് വർമ്മ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ 22 ബോളില്‍ 39 റണ്‍സുമായി വരവറിയിച്ച താരം രണ്ടു ക്യാച്ചുകളുമെടുത്തിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ കന്നി ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്.

ALSO READ: ദ്രാവിഡല്ല, ഗംഭീറിന് പകരം കൊൽക്കത്തൻ പരിശീലകനാവാൻ ഇതിഹാസ താരമെത്തുന്നു

ടി20യില്‍ 16 മല്‍സരങ്ങളിലായി 15 ഇന്നിങ്‌സുകളിലാണ് തിലക് ബാറ്റ് ചെയ്തത്. 33.6 ശരാശരിയില്‍ 139.42 സ്‌ട്രൈക്ക് റേറ്റില്‍ 336 റണ്‍സ് നേടുകയും ചെയ്തു. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഇത്തരത്തിൽ മികച്ച കഴിവുള്ള താരത്തെ ബിസിസിഐ അവഗണിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

ALSO READ: ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കായി വൈഡ് പ്രതിരോധിച്ച് സഞ്ജു; ഗിൽ കണ്ടുപഠിക്കണെമെന്ന് ആരാധകർ; രൂക്ഷവിമർശനം

കഴിഞ്ഞ സീസൺ ഐപിഎല്ലിലും മുംബൈക്കായി പലപ്പോഴായും മികച്ച പ്രകടനവും താരം നടത്തിയിട്ടുണ്ട്. അതിനാൽ താരത്തെ ടീമിലേക്ക് തിരിച്ച് വിളിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ALSO READ: ഗംഭീറിന്റെ പുതിയ നിലപാട്; ബുംറ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് തിരിച്ചടിയാവും

കിടിലൻ നീക്കം; ആഴ്സണലിന്റെ ഇതിഹാസ താരം ഇന്ത്യൻ ക്ലബ്ബിന്റെ പരിശീലകനാവുന്നു?

ബാലൺ ഡിയോർ പവർ റാങ്കിങ് വന്നു; മെസ്സിയടക്കം 3 അർജന്റീന താരങ്ങൾ പട്ടികയിൽ