സിംബാവെക്കെതിരെ കഴിഞ്ഞ ദിവസം നടന്ന നാലാം ടി20യിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും നായകൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി നിഷേധിച്ച ഗില്ലിന്റെ സെൽഫിഷ് ഇന്നിങ്‌സാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ALSO READ: ജോലി ഭാരം കുറയ്ക്കണം; ഋഷഭ് പന്ത് മാറി നിൽക്കും, പകരം സഞ്ജു തന്നെ
ഇന്നലത്തെ മത്സരത്തിൽ സിംബാവെ നേടിയ 152 റണ്‍സ് മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. യശസ്വി ജയ്‌സ്വാള്‍ (93), ശുഭ്മാന്‍ ഗില്‍ (58) എന്നിവര്‍ പുറത്താവാതെ നിന്നു. എന്നാൽ ഗിൽ മനസുവച്ചിരുന്നെങ്കില്‍ ജയ്‌സ്വാളിന് സെഞ്ചുറി തികയ്ക്കാമായിരുന്നു.
ALSO READ: ഗംഭീർ എഫക്ട്; 6 മാസത്തിന് ശേഷം ഇന്ത്യൻ താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു
ഇന്ത്യക്ക് 25 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ജയ്‌സ്വാളിന്റെ വ്യക്തിഗത സ്‌കോര്‍ 83 റണ്‍സായിരുന്നു. അനായാസം സെഞ്ചുറി തികയ്ക്കാന്‍ സാധിക്കുമായിരുന്നു. അതുവരെ വളരെ സാവധാനം ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഗില്‍ സ്‌കോറിംഗ് വേഗത്തിലാക്കുകയായിരുന്നു. ഗില്ലിന്റെ സെൽഫിഷ് ഇന്നിംഗ്‌സിനെ പിന്നാലെ മലയാളി താരം സഞ്ജുവിന്റെ പേര് ആരാധകർ ഉയർത്തുന്നുണ്ട്.ജയ്‌സ്വാളിനൊപ്പം സഞ്ജുവാണ് ക്രീസിലെങ്കില്‍ ജയ്‌സ്വാൾ സെഞ്ചുറി നേടിയിരുന്നെന്നെയെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. 2023 ഐപിഎല്ലിനിടെയുണ്ടായ സംഭവമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
ALSO READ: ദ്രാവിഡല്ല, ഗംഭീറിന് പകരം കൊൽക്കത്തൻ പരിശീലകനാവാൻ ഇതിഹാസ താരമെത്തുന്നു
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ജയസ്വാളിന്റെ സ്‌കോര്‍ 94 റണ്‍സായിരുന്നു. മറുഭാഗത്ത് സഞ്ജുവിന് 48 റണ്‍സും. പന്തെറിഞ്ഞ സുയഷ് ശര്‍മ മനപൂര്‍വം വൈഡ് എറിയാന്‍ ശ്രമിച്ചു. എന്നാല്‍ സഞ്ജു ആ പന്ത് പ്രതിരോധിക്കുകയായിരുന്നു. സിക്‌സടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കാനാണ് ക്യാപ്റ്റനായ സഞ്ജു, ജയ്‌സ്വാളിനോട് ആവശ്യപ്പെട്ടത്.
ALSO READ: സിംബാവെ പരമ്പര സ്വന്തമാക്കി; അടുത്ത കളിയിൽ സഞ്ജു നായകനായേക്കും
എന്നാല്‍ ജയ്‌സ്വാള്‍ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ഫോര്‍ നേടാനാണ് സാധിച്ചത്. ജയ്‌സ്വാള്‍ 98 റണ്‍സുമായി പുറത്താവാതെ നിന്നു. എങ്കിലും സഹതാരത്തിന് സെഞ്ചുറി നേടാൻ പിന്തുണ നൽകിയ സഞ്ജുവിനെ പലരും ഗില്ലിന് മുന്നിൽ ചൂണ്ടിക്കാട്ടുന്നു.