in , ,

ലാലിഗാ ചാമ്പ്യൻമാർ; പക്ഷെ ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ല; മുട്ടൻ പണി വരുന്നു

പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച ബാഴ്സയ്ക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ല എന്നാണ്.നെഗ്രയ്ര കേസിന്റെ റിപ്പോർട്ട് യുവേഫയുടെ അന്വേഷണ സമിതി യുവേഫയ്ക്ക് കൈമാറിയതാണ് ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത അവതാളത്തിലാക്കിയിരിക്കുന്നത്.

ഈ സീസൺ ലാലിഗയിലെ ചാമ്പ്യൻമാരാണ് എഫ് സി ബാഴ്സലോണ. നിയമപ്രകാരം ബാഴ്സയ്ക്ക ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഈ യോഗ്യത മതിയാകും. എന്നാൽ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച ബാഴ്സയ്ക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ല എന്നാണ്.നെഗ്രയ്ര കേസിന്റെ റിപ്പോർട്ട് യുവേഫയുടെ അന്വേഷണ സമിതി യുവേഫയ്ക്ക് കൈമാറിയതാണ് ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത അവതാളത്തിലാക്കിയിരിക്കുന്നത്.

2001 – 2018 കാലയളവിൽ റഫറിമാരുടെ അസോസിയേഷൻ വൈസ് പ്രസിഡന്റായ നെഗ്രയ്രക്ക് കൈക്കൂലിയായി എഫ്സി ബാഴ്സലോണ 7.5 മില്യൺ യൂറോ നൽകിയതായുള്ള ആരോപണമാണ് നെഗ്രെയ്ര കേസ്.ഈ കേസ് ഇപ്പോഴും കോടതിയുടെ പരിധിയിലാണ്. കോടതിയിൽ ഈ കേസ് പുരോഗമിക്കവേ സംഭവത്തിൽ യുവേഫയും സമാന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസിൽ ബാഴ്സയ്ക്കെതിരെ യുവേഫ അന്വേഷണ സംഘത്തെയും നിയമിച്ചിരുന്നു.

ഈ അന്വേഷണസംഘം യുവേഫയ്ക്ക് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് കൈമാറിയതായി പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ ബാഴ്സ കുറ്റം ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ബാഴ്സ കുറ്റക്കാരാണെങ്കിൽ യുവേഫയ്ക്ക് ക്ക് ക്ലബ്ബിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകാം.

വിഷയത്തിൽ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ബാഴ്സയ്ക്കെതിരായാൽ അടുത്ത ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ യോഗ്യതയടക്കം എടുത്തു കളയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടമോഹം ബാഴ്സ ഇപ്പോഴേ അവസാനിപ്പിക്കേണ്ടി വരും.

ബ്ലാസ്റ്റേഴ്സിനും ഇവാനും സമയം നൽകി, കുറ്റവാളികൾ ശിക്ഷ അനുഭവിക്കണമെന്ന് വിധിയും വന്നു?

മോംഗിൽന് പകരക്കാരൻ, ഫ്രഞ്ച് ലീഗിൽ നിന്നുമൊരു കിടിലൻ തീപ്പൊരിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?