ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് സെപ്റ്റംബർ മാസം കിക്ക്ഓഫ് കുറിക്കാൻ ഒരുങ്ങവേ ഏറെ പ്രതീക്ഷകളോടെയാണ് പുതിയ സീസണിനെ ഓരോ ഐഎസ്എൽ ടീമുകളും കാണുന്നത്. എഫ് സി ഗോവയുടെ കാര്യത്തിൽ ആണെങ്കിൽ പുതിയ പരിശീലകനെ ടീമിൽ എത്തിച്ചുകൊണ്ട് പുതിയ താരങ്ങളെയും ടീമിൽ സൈൻ ചെയ്തുകൊണ്ട് പുതിയൊരു തുടക്കത്തിന് വേണ്ടിയാണ് ഗോവ കാത്തിരിക്കുന്നത്.
എഫ് സി ഗോവയുടെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ സ്പാനിഷ് താരം അൽവാരോ വാസ്കസിന്റെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്, 2024 വരെ എഫ് സി ഗോവയുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും പുതിയ പരിശീലകനായ മനോലോ മാർക്കസിന്റെ പദ്ധതികളിൽ സ്പാനിഷ് താരം ഉൾപ്പെടാത്തതിനാൽ അടുത്ത സീസണിൽ ടീമിനോടൊപ്പം അൽവാരോ വാസ്ക്കസ് തുടരില്ല എന്നാണ് സൂചനകൾ.
ഗോവയുമായുള്ള കരാർ പരസ്പര ധാരണയോടെ സൂപ്പർതാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ അൽവാരോ വാസ്കസിനെ സ്വന്തമാക്കാൻ കാത്തിരിക്കുന്നത് സ്പെയിനിൽ നിന്ന് ഉൾപ്പെടെയുള്ള ക്ലബ്ബുകളാണ്, തന്റെ നാട്ടിൽ നിന്നും മികച്ച ഓഫറുകൾ ലഭിക്കുകയാണെങ്കിൽ അൽവാരോ വസ്കസ് ഓഫറുകൾ സ്വീകരിച്ചേക്കും.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ബന്ധപ്പെടുത്തിയുള്ള അൽവാരോ വാസ്കസിന്റെ ട്രാൻസ്ഫർ റൂമറുകളുടെ സാധ്യതകൾ വളരെ കുറവായാണ് കാണപ്പെടുന്നത്, ഐഎസ്എലിൽ നിന്നുമുള്ള മറ്റു ക്ലബ്ബുകളും താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തുമോ എന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.