ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ എത്തിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി എഫ്സി ഗോവ. ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിലാണ് ബ്ലാസ്റ്റേഴ്‌സിന് ഗോൾ വഴങ്ങേണ്ടി വന്നത്.
മത്സരത്തിന്റെ 39ആം മിനുട്ടിൽ മൈതാനത്ത് ഒഴിഞ്ഞു നിന്ന ബോറിസിന് മധ്യനിരയിൽ നിന്നും പാസ്സ് ലഭിക്കുകയും താരം ലെഫ്റ്റ് വിങ്ങിലൂടെ കുത്തിക്കുകയും പോസ്റ്റിലേക്ക് വെറുതെ കൊടുത്ത ഷോട്ട് ഗോളിയുടെ അശ്രദ്ധമൂലം ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു.
സച്ചിൻ സുരേഷിന് ഫസ്റ്റ് പോസ്റ്റുമായുള്ള ദൂരം മനസ്സിലാക്കി ബോറിസ് ഷോട്ട് എടുക്കുകയും സച്ചിന്റെ കൈകൾ കൊണ്ട് ഗോളാവുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോവ നേടിയ ഏക ഗോളിന്റെ വീഡിയോ ഇതാ…
മുന്നേറ്റ നിരയിലും ബ്ലാസ്റ്റേഴ്‌സിന് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ലഭിച്ച മികച്ച അവസരങ്ങളാണേൽ ലക്ഷ്യ സ്ഥാനതെത്ത് എത്തിക്കാനും സാധിച്ചില്ല. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഹോം ഗ്രൗണ്ട് തോൽവിയാണിത്. നിലവിൽ പത്ത് മത്സരങ്ങൾ നിന്ന് പതിനൊന്ന് പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.