in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ സ്വന്തമാക്കി എഫ് സി ഗോവ

കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ സ്വന്തമാക്കി എഫ് സി ഗോവ.ഒഡിഷയുടെ യുവ ഗോൾ കീപ്പർ അർഷദീപ് സിങ്ങിനെയാണ് എഫ് സി ഗോവ സ്വന്തമാക്കിയത്. താരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരത്തെ താല്പര്യം കാണിച്ചിരുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ സ്വന്തമാക്കി എഫ് സി ഗോവ.ഒഡിഷയുടെ യുവ ഗോൾ കീപ്പർ അർഷദീപ് സിങ്ങിനെയാണ് എഫ് സി ഗോവ സ്വന്തമാക്കിയത്. താരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരത്തെ താല്പര്യം കാണിച്ചിരുന്നു.

രണ്ട് വർഷത്തെ കരാറിലാണ് താരത്തെ ഗോവ സ്വന്തമാക്കിയത്.2024 വരെയാണ് താരത്തിന്റെ കരാർ.താരത്തിന്റെ മറ്റു ട്രാൻസ്ഫർ വിവരങ്ങൾ ലഭ്യമല്ല.

നേരത്തെ പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് താരത്തിൽ ബ്ലാസ്റ്റേഴ്‌സിന് താല്പര്യമുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്തത് . 10.42 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.24 വയസുള്ള ഈ ഗോൾ കീപ്പർ കഴിഞ്ഞ സീസണിൽ ഒഡിഷ എഫ് സിക്ക് വേണ്ടി എട്ടു മത്സരങ്ങൾ കളിച്ചിരുന്നു .

13 ഗോളുകൾ വഴങ്ങിയ അദ്ദേഹം രണ്ട് ക്ലീൻ ഷീറ്റും സ്വന്തമാക്കി .പഞ്ചാബ് എഫ് സി യിൽ നിന്നാണ് താരം ഒഡിഷയിൽ എത്തിയത്.2019 ജൂലൈ 19 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ഒഡിഷയിലെത്തിയത് .

ഒഡിഷക്ക്‌ വേണ്ടി 29 മത്സരങ്ങളിൽ നിന്ന് അഞ്ചു ക്ലീൻ ഷീറ്റ് സ്വന്തമാക്കിട്ടിട്ടുണ്ട് .ക്ലബ്ബിന് വേണ്ടി കളിച്ച 2901 മിനുറ്റിൽ 61 ഗോളുകൾ അദ്ദേഹം വഴങ്ങിട്ടുണ്ട്.മെയിൽ ഒഡിഷയുമായിയുള്ള കരാർ താരത്തിന്റെ അവസാനിച്ചിരുന്നു.

അൽവരോക്ക്‌ പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്..

പരിശീലകൻ ആജീവനാന്ത വിലക്ക് നൽകണമെന്ന് അസോസിയേഷൻ അംഗങ്ങൾ..