ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന ഗോൾ കീപ്പറാണെങ്കിലും ഗുർപ്രീത് സിങ് സന്ധു അത്ര മികച്ച ഗോൾ കീപ്പറാണോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള കാരണം കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും തമ്മിലുള്ള മത്സരമാണ്. മത്സരത്തിൽ സന്ധുവിന്റെ പിഴവാണ് ഗോവയ്ക്ക് ആധിപത്യം നേടിക്കൊടുത്തത്.
മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബെംഗളൂരു എഫ്സി പരാജയപ്പെട്ടത്. സീസണിലെ ബംഗളുരുവിന്റെ ആദ്യ തോൽവി കൂടിയാണിത്. എന്നാൽ മത്സരത്തിൽ ബെംഗളൂരുവിന്റെ പരാജയത്തിന് ഗോൾ കീപ്പർ സന്ധു ഒരു പ്രധാന കാരണമാണ്.
മത്സരത്തിൽ 63 ആം മിനുട്ടിൽ സാദിക്കുവിന്റെ ഗോളിലാണ് ഗോവ മുന്നിലെത്തിയത്. തുടർന്ന് സമനില ഗോളിനായി ബംഗളുരു പരിശ്രമിക്കുന്നതിനിടയിൽ കീപ്പർ സന്ധു ഒരു വമ്പൻ പിഴവ് വരുത്തുകയും ഗോവയ്ക്ക് ഒരു ഗോൾ സമ്മാനിക്കുകയും ചെയ്തു. ഇതോടെ രണ്ട് ഗോളിന് പിന്നിലായി ബംഗളുരു പരാജയം ഉറപ്പിക്കുകയായിരുന്നു.
മല്സരത്തിന്റെ 71 ആം മിനുട്ടിൽ വളരെ ഈസിയായി ക്ലിയർ ചെയ്യണ്ട പന്ത് ഒരൽപം ഡ്രിബ്ൾ ചെയ്ത് ഷൈൻ ചെയ്യാൻ തീരുമാനിച്ച സന്ധുവിനെ ഗോവൻ സ്‌ട്രൈക്കർ സാദിക്കൂ പ്രതിരോധത്തിലാക്കുകയും ഇതിനിടയിൽ പന്ത് കിട്ടിയ ബ്രിസോൻ ഫെർണാണ്ടസ് വളരെ സുന്ദരമായി പന്ത് വലയിലെത്തിക്കുകയുമായിരുന്നു.
മത്സരത്തിൽ ബംഗളുരുവിന്റെ തിരിച്ച് വരവിനെ ബാധിച്ചത് സന്ധുവിന്റെ ഈ പിഴവായിരുന്നു. നേരത്തെയും സമാന രീതിയിലുള്ള പിഴവ് സന്ധുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.