in

ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃക, ഹൃദയത്തിൽ സ്നേഹം കൊണ്ടെഴുതിയ കവിത…

Fergi Rono

എക്‌സ്ട്രീം ഡി സ്പോർട്സ്; സെപ്റ്റംബർ 5, ഭാരത ജനത മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണൻ ന്റെ പിറന്നാൾ ദിവസം ടീച്ചേർസ് ഡേ ആയി എല്ലാ കൊല്ലവും ആഘോഷിക്കുന്ന ഒന്നു ആണ്. എന്നാൽ എനിക്ക് ഇന്ന് പറയാൻ ഒള്ളത് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ഒരു ഗുരു ശിഷ്യ ബന്ധത്തെ പറ്റി ആണ്.

അതെ സർ അലക്സ്‌ ഫെർഗുസണും സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ യും തമ്മിൽ ഒള്ള ആ ബന്ധത്തെ പറ്റി തന്നെ ആണ്.2021 ഓഗസ്റ്റ് 27 ഫുട്ബോൾ ലോകം കണ്ട ഒരു ത്രില്ലിംഗ് ട്രാൻസ്ഫർ ലുടെ റൊണാൾഡോ തിരിച്ചു യുണൈറ്റഡ് ലേക്ക് എത്തിയ ശേഷം താൻ കൊടുത്ത ആദ്യത്തെ ഇന്റർവ്യൂ ൽ ഫെർഗി യും ആയി ഒള്ള ബന്ധത്തെ പറ്റി അദ്ദേഹം ഇങ്ങനെ പറയുക ഉണ്ടായി.

Fergi Rono

ഫെർഗിയെ തനിക് ഫുട്ബോൾ ൽ അച്ഛൻ പോലെ ആണ് എന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതെ സിറ്റി ലേക്ക് കൂറുമാറും എന്ന് ഉറപ്പിച്ച റോണോ യെ കൊണ്ട് യുണൈറ്റഡ് ലേക്ക് കാരർ ഒപ്പ് വെച്ചത് ഫെർഗി യുടെ ഒരു സന്ദേശത്തിൽ നിന്ന് ആയിരുന്നു എന്ന് പറയുമ്പോൾ തന്നെ അവർ തമ്മിൽ ഒള്ള ആ ബന്ധത്തിന്റെ ആയം എത്ര ഉണ്ട് എന്ന് നമുക്ക് മനസിലാക്കാം.

2003 ൽ സ്പോർട്ടിങ് ലിസ്ബോൻ ന്ന് എതിരെ പ്രീ സീസൺ കളിക്കാൻ പോയ മാഞ്ചേസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നത് 3-1 എന്നാ ഞെട്ടിക്കുന്ന തോൽവി യും ആയി ആണ്.ആ മത്സരത്തിൽ യുണൈറ്റഡ് ഡിഫെൻസ് ന്ന് വെള്ളം കുടിപ്പിച് ആ 18 വയസ്സ് കാരൻ പയ്യനെ ഓൾഡ് trafford ൽ 2003 ഓഗസ്റ്റ് 12 ന്ന് സാക്ഷാൽ അലക്സ്‌ ഫെർഗുസൺ അവതരിപ്പിച്ചു.

28 ആം നമ്പർ ജേഴ്സി ആവശ്യപെട്ട റോണോ ക്ക് ജോർജ് ബെസ്റ്റും എറിക് കാന്റോന യും ബെക്കാം എല്ലാം അന്സ്വരം ആക്കിയ 7 നമ്പർ നൽകി കൊണ്ട് കളത്തിലേക്ക് പറഞ്ഞു അയച്ചപ്പോൾ ആരും വിചാരിച്ചു കാണില്ല ആ 18 വയസ്സ് കാരൻ പയ്യൻ ആണ് ഇനി ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്നേ എന്ന്. 6 വർഷം കൊണ്ട് യുണൈറ്റഡ് ൽ ഇതിഹാസം ആയി മാറിയ റോണോ 2009 ൽ തന്റെ അമ്മ യുടെ ആഗ്രഹം സഫലീകരിക്കാൻ റിയൽ ലേക്ക് കൂടിമാറിയെങ്കിലും ഫെർഗി യും ആയ ഒള്ള അദ്ദേഹതിന്നു ബന്ധം വളർന്നു കൊണ്ട് ഇരുന്നു.

2016 ജൂലൈ ൽ യൂറോ കപ്പ്‌ നേടിയ റോണോ യെ അഭിനദിക്കാൻ കാത്തു നിന്ന ഫെർഗി യും ഫെർഗി യെ കെട്ടിപിടിച്ചു കരയുന്നു റോണോ യും പറയും അവർ തമ്മിൽ ഒള്ള ബന്ധത്തെ പറ്റി.

ഇനിയും എത്ര എത്ര സംഭവങ്ങൾ ഉണ്ട് ഇവരുടെ ബന്ധത്തെ വർണിക്കാൻ. ഇനിയും ഫെർഗി യെ പോലെ ഒള്ള പരിശീലകർ ഫുട്ബോൾ ൽ വന്നേക്കാം. ഇനിയും റോണോ യെ പോലെ താരങ്ങൾ ഇനിയും വന്നേക്കാം.പക്ഷെ ഇത് പോലത്തെ ഒരു ഗുരു ശിഷ്യ ബന്ധം ഇനി ഉണ്ടാകുമോ?? (This content is not edited by aagraham club media team)

ഫ്രാൻസിനെ മരണപ്പൂട്ടിട്ടു പൂട്ടി ഉക്രൈൻ പടയാളികൾ കരുത്തറിയിച്ചു…

റൺസിനേക്കാൾ കൂടുതൽ വിക്കറ്റ് നേടിയിട്ടും എങ്ങും എത്താത്ത പോയ പ്രതിഭ…