in

LOVELOVE LOLLOL

ബാഴ്സയെ രക്ഷിക്കാൻ സാവി സിറ്റിയിൽ നിന്നും ഒരു രക്ഷകനെ എത്തിക്കുന്നു…

ഘടനാപരമായ മാറ്റങ്ങൾ അത്രവേഗം സാധ്യമല്ലാത്തതിനാൽ ക്ലബ്ബിൻറെ ഫിലോസഫിയുമായി വളരെ വേഗം ഇഴുകി ചേരുവാൻ കഴിയുന്നതും ടീമിൽ വളരെ വേഗത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കുവാനും കഴിയുന്ന താരങ്ങളെ ടീമിലേക്ക് എത്തിക്കുക എന്ന തന്ത്രത്തിലേക്കാണ് അദ്ദേഹം തിരിയുന്നത്.

Ferran Tores Manchester City

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ഇപ്പോൾ മുമ്പെങ്ങുമില്ലാത്തവിധം കടുത്ത ഒരു പ്രതിസന്ധിയിൽ കൂടിയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ ദുരവസ്ഥയിൽ നിന്നും ഒരു മോചനം വേണമെങ്കിൽ സമൂലമായ ഒരു മാറ്റം കാറ്റലോണിയൻ ക്ലബ്ബിന് അനിവാര്യമാണ്. അതിനുള്ള കരുക്കൾ നിൽക്കുകയാണ് അവരുടെ ഇതിഹാസവും പരിശീലകനുമായ സാവി ഹെർണാണ്ടസ്.

ഘടനാപരമായ മാറ്റങ്ങൾ അത്രവേഗം സാധ്യമല്ലാത്തതിനാൽ ക്ലബ്ബിൻറെ ഫിലോസഫിയുമായി വളരെ വേഗം ഇഴുകി ചേരുവാൻ കഴിയുന്നതും ടീമിൽ വളരെ വേഗത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കുവാനും കഴിയുന്ന താരങ്ങളെ ടീമിലേക്ക് എത്തിക്കുക എന്ന തന്ത്രത്തിലേക്കാണ് അദ്ദേഹം തിരിയുന്നത്.

Ferran Tores Manchester City

പുതുതായി ടീമിലെത്തിച്ച അഗ്യൂറോ ആരോഗ്യപരമായ കരാണങ്ങളാല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതോടെ പുതിയ താരത്തെ ടീമിലെത്തിക്കേണ്ടത് കാറ്റലോണിയൻ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായിരിക്കുകയാണ്. അദ്ദേഹത്തെ സ്വന്തമാക്കിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് തന്നെയാണ് ബാഴ്സലോണ പുതിയ താരത്തെയും സ്വന്തമാക്കുവാൻ പോകുന്നത്.

സിറ്റി താരം ഫെറാന്‍ ടോറസിനെ ടീമിലെത്തിക്കാന്‍ കാറ്റാലന്‍ ക്ലബ് ഇതിനോടകം തന്നെ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജനുവരിയില്‍ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിച്ച് സമ്മറോടെ താരത്തെ പണംമുടക്കി വാങ്ങാനുള്ള ശ്രമമാണ് ബാഴ്‌സലോണ നടത്തുന്നത്. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയോടും ക്ലബിനോടും ബാഴ്‌സലോണയില്‍ പോവണമെന്ന് ടോറസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ.

2020 ആഗസ്റ്റില്‍ വലന്‍സിയയില്‍ നിന്ന് 20 മില്യന്‍ യൂറോ നല്‍കി ടീമിലെത്തിച്ച താരത്തിന് 60 മില്യന്‍ യൂറോ ലഭിക്കുകയാണെങ്കില്‍ ടീം വിടാന്‍ അനുവദിക്കുമെന്നാണ് സിറ്റിയുടെ നിലപാട് എന്നാണ് പ്രാഥമിക നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

റയൽ മാഡ്രിഡിനെ നേരിടുമ്പോൾ മെസ്സിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയതാണ്‌…

അവരുടെ ഔദാര്യമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എന്ന ഭാവം ഉള്ളടത്തോളം കാലം രക്ഷപ്പെടില്ല