in

AngryAngry CryCry LOVELOVE OMGOMG LOLLOL

ഫിഫ ചതിച്ചു, ഫുട്ബോൾ പ്രേമികളുടെ സ്വപ്നങ്ങൾ കരിഞ്ഞു വീഴുന്നു…

യൂറോപ്യൻ ഫുട്‌ബോൾ മേധാവികളായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ മേധാവികളായ കോൺമെബോളും അവർ തമ്മിലുള്ള ധാരണാപത്രം 2028 നീട്ടിയതോടെയാണ് ഇത്തരത്തിലൊരു വലിയ ടൂര്‍ണമെന്റിന് വഴിതെളിഞ്ഞത്. അന്താരാഷ്ട്ര സ്പോർട്സ് മാധ്യമമായ ESPN പ്രതിനിധി ഡെയ്‌ൽ ജോൺസണാണ് ഈയൊരു റിപ്പോർട്ട് ആദ്യമായി പുറത്തുകൊണ്ടുവന്നത്.

Brazil Argentina Portugal

ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട് ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ കിടിലൻ പോരാട്ടങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിരുന്നത് ലോക കപ്പ് വേദിയിൽ മാത്രമായിരുന്ന അവസ്ഥ മാറുമെന്ന് കരുതിയവർക്ക് തെറ്റി. ലാറ്റിനമേരിക്കൻ സൗന്ദര്യത്തിന്റെയും യൂറോപ്യൻ കരുത്തിന്റെയും ബലാബലം കാണുവാനുള്ള ഏക വേദി ഫിഫ ലോകകപ്പ് ആണെന്ന് അവസ്ഥ ഇതാ മാറുകയാണ് എന്നാണ് പ്രേമികൾ ഈ ആഴ്ച കരുതിയിരുന്നത്.

2024 മുതലുള്ള യുവേഫാ നാഷന്‍സ് ലീഗില്‍ കോൺമെബോളില്‍ നിന്നുള്ള പത്ത് ടീമുകള്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചിരുന്നു. ലാറ്റിമേരിക്കന്‍ രാജ്യങ്ങളുടെ ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ ആറ് സ്ഥാനക്കാർ ലീഗ് എയിലും, 7 മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളവർ ലീഗ് ബിയിലുമായിട്ടാകും യുവേഫാ നാഷന്‍സ് ലീഗില്‍ പന്ത് തട്ടുക എന്നായിരുന്നു ഇവർ എത്തിച്ചേർന്ന ധാരണ.

യൂറോപ്യൻ ഫുട്‌ബോൾ മേധാവികളായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ മേധാവികളായ കോൺമെബോളും അവർ തമ്മിലുള്ള ധാരണാപത്രം 2028 നീട്ടിയതോടെയാണ് ഇത്തരത്തിലൊരു വലിയ ടൂര്‍ണമെന്റിന് വഴിതെളിഞ്ഞത്. അന്താരാഷ്ട്ര സ്പോർട്സ് മാധ്യമമായ ESPN പ്രതിനിധി ഡെയ്‌ൽ ജോൺസണാണ് ഈയൊരു റിപ്പോർട്ട് ആദ്യമായി പുറത്തുകൊണ്ടുവന്നത്.

എന്നാൽ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇതിന് തടയിടാനുള്ള ശ്രമത്തിലാണ്. യുവേഫയുടെ പുതിയ നീക്കം ഇന്റർനാഷണൽ ഫുട്ബോളിനെ രണ്ടായി വിഭജിക്കുമെന്നാണ് ഫിഫ കരുതുന്നത്. യുവേഫയും കോൺമെബോളും ഒരു വിഭാഗവും മറ്റുള്ളവർ വേറൊരു വിഭാഗവും ആയി മാറിയേക്കും എന്നാണ് ഫിഫയുടെ വാദം.

ഫിഫയുടെ ഈ വികാര വിവരം ഫുട്ബോളിനോടുള്ള സ്നേഹം കൊണ്ടല്ല തികച്ചും സാമ്പത്തിക താൽപര്യങ്ങളിൽ ഊന്നി നിൽക്കുകയാണെന്നാണ് വിമർശകരുടെ വാദം. ഫിഫയുടെ ലാഭ സാധ്യതകൾക്ക് ഇത്തരത്തിൽ ഒരു ടൂർണ്ണ മെൻറ് വന്നാൽ തിരിച്ചടിയാകും എന്നതാണ് ഇവർ ഇതിനെ എതിർക്കുന്നതിനുള്ള പ്രധാനകാരണം എന്നാണ് അറിയാൻ കഴിയുന്നത്

പരിശീലകനെ പുറത്താക്കുന്ന കാര്യത്തിൽ പി എസ് ജി അന്തിമ നിലപാട് വ്യക്തമാക്കി…

207 പന്തിൽ 26 റൺസ്! ഒടുവിൽ ഹിറ്റ് വിക്കറ്റ്, ജോസേട്ടന്റെ അതിജീവനം പാഴായി!