ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ ഫിഫ വിലക്കിയതോടെ ഐഎസ്എൽ ക്ലബ്ബുകൾക്കും വൻ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. റീലയന്സിന്റെ കീഴിലാണ് ഐഎസ്എൽ നടത്തുന്നത് എന്നതിനാൽ ഐഎസ്എല്ലിന്റെ നടത്തിപ്പിനെ ഫിഫയുടെ വിലക്ക് ബാധിക്കില്ല. പക്ഷെ ഐഎസ്എൽ ടീമുകൾക്ക് വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ഇത് തിരിച്ചടിയാവും.
വിദേശ താരങ്ങളുടെ സൈനിങ് നടത്താൻ സാധിക്കുമെങ്കിലും താരങ്ങളുടെ ട്രാൻസ്ഫർ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കില്ല. നിലവിൽ രജിസ്‌ട്രേഷൻ ചെയ്ത വിദേശ താരങ്ങൾക്ക് ടീമുകൾക്കൊപ്പം കളിക്കാമെങ്കിലും ഇനി പുതിയ വിദേശ താരങ്ങളെ ടീമുകൾക്ക് രജിസ്ട്രർ ചെയ്യാൻ സാധിക്കില്ല.
ഇത് കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ടീമുകൾക്ക് തിരിച്ചടിയാവും. കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ആറാം വിദേശ സൈനിങ്ങിന് വേണ്ടിയുള്ള നീക്കത്തിലാണ്. ഇത്തരത്തിൽ വിദേശ താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ വിലക്ക് തിരിച്ചടിയാവും. താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയാലും താരത്തെ രജിസ്ട്രർ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല.
ചുരുക്കി പറഞ്ഞാൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്ത അഞ്ച് താരങ്ങളെ വെച്ച് മാത്രമേ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസൺ കളിക്കാനാവൂ.റ്റൊരു ഐഎസ്എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അവസ്ഥ ഇതിലും കഷ്ടമാണ്. ഇത് വരെ ഒരു വിദേശ താരത്തെ പോലും സ്വന്തമാക്കാൻ സാധിക്കാത്ത നോർത്ത് ഈസ്റ്റിന് അടുത്ത സീസണിൽ വിദേശതാരങ്ങൾ ഇല്ലാതെ കളിക്കേണ്ടി വരും,
അതെ സമയം ഫിഫ വിലക്കിനെതുടർന്ന് ഐഎസ്എൽ ഐ ലീഗ് ക്ലബ്ബുകൾക്ക് എഎഫ്സി ടൗൺമെന്റുകളിലും കളിയ്ക്കാൻ സാധിക്കില്ല. കൂടാതെ ഫിഫ എ ഐ എഫ് എഫിന് നൽകി കൊണ്ടിരുന്ന വലിയ ഗ്രാന്റ് ഇനി കിട്ടില്ല എന്നത് എ ഐ എഫ് എഫിന്റെ പ്രവർത്തനങ്ങൾ ഗ്രാസ് റൂട്ട് മുതൽ ബാധിക്കും.