in

LOVELOVE OMGOMG CryCry AngryAngry LOLLOL

ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ; പുരുഷ-വനിത വിഭാഗത്തിലെ ഫൈനലിസ്റ്റുകളെ ഫിഫ പ്രഖ്യാപിച്ചു…

2022 ജനുവരി 17-ന് ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ സൂറിചിൽ വെച്ച് നടക്കുന്ന വെർച്വൽ ഇവന്റിലൂടെയാണ് ഫിഫ വിജയികളെ പ്രഖ്യാപിക്കുന്നത്. ആരൊക്കെയായിരിക്കും ഫിഫ നൽകുന്ന ബെസ്റ്റ് അവാർഡുകൾ ഇത്തവണ സ്വന്തമാക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

fifa best goal keeper

ലോകഫുട്ബോളിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് ഫിഫ ഓരോ വർഷം കൂടും തോറും അവാർഡുകൾ നൽകുന്നുണ്ട്. 2021-വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചവരുടെ നോമിനേഷൻ ലിസ്റ്റിൽ നിന്ന് 2022 ജനുവരി 17-നാണ് ഫിഫ വിജയികളെ പ്രഖ്യാപിക്കുന്നതും അവാർഡുകൾ നൽകുന്നതും.

ഫിഫ ദി ബെസ്റ്റ് മെൻസ് പ്ലയെർ, ഫിഫ ദി ബെസ്റ്റ് വിമൻസ് പ്ലയെർ, ഫിഫ ദി ബെസ്റ്റ് കോച്ച്, ഫിഫ ബെസ്റ്റ് ഗോൾ കീപ്പർ തുടങ്ങി മെൻസ്, വിമൻസ് വിഭാഗങ്ങളിൽ നിരവധി അവാർഡുകൾ ഫിഫ നൽകുന്നുണ്ട്. ഈ വർഷവും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളും പരിശീലകരുമാണ് ഫിഫയുടെ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

fifa best goal keeper

2022 ജനുവരി 17-ന് ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ സൂറിചിൽ വെച്ച് നടക്കുന്ന വെർച്വൽ ഇവന്റിലൂടെയാണ് ഫിഫ വിജയികളെ പ്രഖ്യാപിക്കുന്നത്. ആരൊക്കെയായിരിക്കും ഫിഫ നൽകുന്ന ബെസ്റ്റ് അവാർഡുകൾ ഇത്തവണ സ്വന്തമാക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഗോൾകീപ്പർമാരുടെ നോമിനേഷൻ ലിസ്റ്റിൽ നിന്നും ഫൈനലിസ്റ്റുകളായ മൂന്നു താരങ്ങളെ ഫിഫ തിരഞ്ഞെടുത്തു. മെൻസ്, വിമൻസ് എന്നീ വിഭാഗത്തിൽ മൂന്നു പേർ വീതമാണ് ഫിഫ ദി ബെസ്റ്റ് ഗോൾ കീപ്പർ അവാർഡിനുള്ള ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫിഫ ദി ബെസ്റ്റ് വിമൻസ് 2021 ഗോൾകീപ്പർ അവാർഡിനുള്ള ഫൈനലിസ്റ്റുകൾ ഇവരാണ്…

– ആൻ-കാട്രിൻ ബെർഗർ (ജർമ്മനി / ചെൽസി എഫ്‌സി)

– ക്രിസ്റ്റ്യൻ എൻഡ്‌ലർ (ചിലി / പാരീസ് സെന്റ് ജെർമെയ്ൻ / ഒളിമ്പിക് ലിയോണൈസ്)

– സ്റ്റെഫാനി ലിൻ മേരി ലാബെ (കാനഡ / എഫ്‌സി റോസെൻഗാർഡ് / പാരീസ് സെന്റ് ജെർമെയ്ൻ)

ഫിഫ ദി ബെസ്റ്റ് മെൻസ് 2021 ഗോൾകീപ്പർ അവാർഡിനുള്ള ഫൈനലിസ്റ്റുകൾ ഇവരാണ്…

– ജിയാൻലൂജി ഡോണാരുമ്മ (ഇറ്റലി / എസി മിലാൻ / പാരീസ് സെന്റ് ജെർമെയ്ൻ)

– എഡ്വാർഡ് മെൻഡി (സെനഗൽ / ചെൽസി എഫ്‌സി)

– മാനുവൽ ന്യൂയർ (ജർമ്മനി / എഫ്‌സി ബയേൺ മ്യൂണിക്)

ഫിഫ ദി ബെസ്റ്റ് 2021; നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയത് സൂപ്പർ താരങ്ങൾ…

ISL ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്സിൽ നിന്നും ലൂണ മാത്രം, പ്ലേയർ റേറ്റിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം…