in

LOLLOL LOVELOVE OMGOMG AngryAngry CryCry

ഫിഫ ദി ബെസ്റ്റ് 2021 അവാർഡ് ആര് നേടും? പവർ റാങ്കിങ് ഇങ്ങനെയാണ്…

ഫിഫ ദി ബെസ്റ്റ് അവാർഡ് വിജയിയെ വോട്ടിങ്ങിലൂടെയാണ് നിർണ്ണയിക്കുക, ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിങ് നാലു ഭാഗമായി തിരിച്ചിരിക്കുന്നു – ഓരോ രാജ്യത്ത് നിന്നുള്ള ദേശീയ ടീം നായകർ, ദേശീയ ടീം പരിശീലകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവരാണ് ഫിഫ ദി ബെസ്റ്റ് അവാർഡിന് വോട്ട് ചെയ്യുക. ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് നേടാൻ സാധ്യതയുള്ളവരുടെ ഒരു പവർ റാങ്കിങ് സ്പോർട്സ്കീട തയ്യാറാക്കിയിട്ടുണ്ട്, അവർ നൽകിയ 10 പേരുടെ ഫിഫ ദി ബെസ്റ്റ് പവർ റാങ്കിങ് ലിസ്റ്റ് ഇങ്ങനെയാണ്…

Top Footaballers

ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിനു ഫിഫ നൽകുന്ന വ്യക്തിഗത അവാർഡാണ് ഫിഫ ദി ബെസ്റ്റ്, ഒരു കലണ്ടർ വർഷത്തിൽ കാഴ്ച വെച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് ഈ അവാർഡ് നൽകപ്പെടുന്നത്.

2020-ലെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയ ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്കിയാണ് നിലവിലെ ജേതാവ്, 2020-ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലെവന്റോസ്കി ഏറെ അർഹിച്ചെങ്കിലും കോവിഡ്-19 പാൻഡമിക് കാരണം പുരസ്‌കാരം ഫ്രാൻസ് ഫുട്ബോൾ റദ്ദാക്കി.

Top Footaballers

ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് അവാർഡ് 2022 ജനുവരി 17-നാണ് സമ്മാനിക്കുന്നത്, നേരത്തെ പ്രസിദ്ധീകരിച്ച ഈ വർഷത്തെ FIFPRO ഇലവനുള്ള 23 പേരടങ്ങുന്ന നോമിനേഷൻ ലിസ്റ്റിൽ നിന്നും ജനുവരി 17-ന് 2021-ലെ FIFPRO ഇലവനും പ്രഖ്യാപിക്കും.

ഫിഫ ദി ബെസ്റ്റ് അവാർഡ് വിജയിയെ വോട്ടിങ്ങിലൂടെയാണ് നിർണ്ണയിക്കുക, ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിങ് നാലു ഭാഗമായി തിരിച്ചിരിക്കുന്നു – ഓരോ രാജ്യത്ത് നിന്നുള്ള ദേശീയ ടീം നായകർ, ദേശീയ ടീം പരിശീലകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവരാണ് ഫിഫ ദി ബെസ്റ്റ് അവാർഡിന് വോട്ട് ചെയ്യുക.

ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് നേടാൻ സാധ്യതയുള്ളവരുടെ ഒരു പവർ റാങ്കിങ് സ്പോർട്സ്കീട തയ്യാറാക്കിയിട്ടുണ്ട്, അവർ നൽകിയ 10 പേരുടെ ഫിഫ ദി ബെസ്റ്റ് പവർ റാങ്കിങ് ലിസ്റ്റ് ഇങ്ങനെയാണ്…

10. കെവിൻ ഡി ബ്രൂയ്ൻ

9. എർലിംഗ് ഹാലൻഡ്

8. കയ്ലിയൻ എംബാപ്പെ

7. എൻ’ഗോളോ കാന്റെ

6. ക്രിസ്റ്റ്യാനോ റൊണാൾഡോ

5. ജോർജിഞ്ഞോ

4. മുഹമ്മദ്‌ സലാ

3. കരീം ബെൻസെമ

2. ലയണൽ മെസ്സി

1. റോബർട്ട്‌ ലെവന്റോസ്കി

ഇത് പാരീസിലെ മെസ്സി വേർഷൻ 2, മെസ്സി താളം വീണ്ടെടുത്തെന്ന്, ലിയനാർഡോയുടെ വാക്കുകൾ വായിക്കാം…

നിങ്ങളറിയണം CR7 എന്ന മനുഷ്യനെ, ദുരിതമനുഭവിക്കുന്ന ലാ പാൽമയിലെ ജനങ്ങൾക്ക് സഹായം നൽകാൻ CR7 ഒപ്പ് വെച്ച ജേഴ്സി ലേലത്തിൽ…