in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

3 വർഷങ്ങൾക്ക് ശേഷം ഐഎസ്എല്ലിൽ ആദ്യമായി ഒരു വിദേശ ഗോൾ കീപ്പർ

2019-20 സീസണിലാണ് അവസാനമായി ഒരു വിദേശ ഗോൾ കീപ്പർ ഐഎസ്എല്ലിൽ കളിച്ചത്. അന്ന് ഒഡിഷ എഫ്സിയ്ക്ക് വേണ്ടി കളിച്ച സ്പാനിഷ് താരം ഫ്രാൻസിസ്കോ ഡെരൻസോറോയാണ് അവസാനമായി ഐഎസ്എൽ കളിച്ച വിദേശ ഗോൾ കീപ്പർ.

ഐഎസ്എല്ലിന്റെ തുടക്കകാലത്ത് ഒരു ടീമിലെ പ്ലെയിങ് ഇലവനിലെ വിദേശ കളിക്കാരുടെ സാനിധ്യം ആറായിരുന്നു. പിന്നീട് അത് നിയമം പരിഷ്കരിച്ച് ഇപ്പോൾ ഒരു ടീമിൽ പ്ലെയിങ് ഇലവനിൽ ആകെ 4 വിദേശ കളിക്കാർക്ക് മാത്രമേ കളിക്കാൻ പറ്റുകയുള്ളു.

ഐഎസ്എല്ലിൽ പ്ലെയിങ് ഇലവനിൽ ആറും അഞ്ചും വിദേശ താരങ്ങളെ കളിപ്പിക്കാൻ കഴിയുന്ന സമയത്ത് പല ടീമുകളും വിദേശ ഗോൾ കീപ്പർമാരെയും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിദേശികളുടെ എണ്ണം നാലാക്കിയതോടെ ക്ലബ്ബുകളെല്ലാം ഇന്ത്യൻ ഗോൾ കീപ്പർമാരെ ഉപയോഗിക്കാൻ തുടങ്ങി.

2019-20 സീസണിലാണ് അവസാനമായി ഒരു വിദേശ ഗോൾ കീപ്പർ ഐഎസ്എല്ലിൽ കളിച്ചത്. അന്ന് ഒഡിഷ എഫ്സിയ്ക്ക് വേണ്ടി കളിച്ച സ്പാനിഷ് താരം ഫ്രാൻസിസ്കോ ഡെരൻസോറോയാണ് അവസാനമായി ഐഎസ്എൽ കളിച്ച വിദേശ ഗോൾ കീപ്പർ.

പിന്നീട് ഒഡിഷയും ഇന്ത്യൻ ഗോൾ കീപ്പറെ ഗ്ലൗ എല്പിച്ചപ്പോൾ ഐഎസ്എല്ലിൽ വിദേശ ഗോൾകീപ്പർമാർ ഇല്ലാതായി. കഴിഞ്ഞ 3 സീസണിലും ഐഎസ്എല്ലിൽ വിദേശ ഗോൾകീപ്പർമാർ ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ ഐഎസ്എല്ലിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ്സിയിലൂടെ വീണ്ടും ഒരു വിദേശ ഗോൾ കീപ്പർ ഐഎസ്എല്ലിൽ എത്തുകയാണ്. നേപ്പാൾ ദേശീയ ടീമിന്റെ നായകൻ കിരൺ ചെമ്ചൊങ്ങാണ് അവരുടെ ഗോൾ കീപ്പർ. കഴിഞ്ഞ ഐ ലീഗിൽ പഞ്ചാബിനെ ചാമ്പ്യൻമാരാക്കുന്നതും നിർണായക പങ്ക് വഹിച്ച താരമാണ് ഈ നേപ്പാൾ ഗോൾ കീപ്പർ. അവർ ഐഎസ്എല്ലിൽ പ്രൊമോഷൻ നേടിയപ്പോൾ അവരുടെ ഗോൾ കീപ്പറെയും അവർ നിലനിർത്തുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് വിൽപ്പന തുടരുന്നു രാഹുലും ടീം വിടും സാധ്യതകൾ ഇങ്ങനെ?

ഇത് വളരെ മോശം!! ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂരു ആരാധകർക്കെതിരെ ഇന്ത്യൻ ടീം പരിശീലകൻ രംഗത്ത്..