in

ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആക്ഷേപിച്ചു പെരസിന്റെ വികൃതമായ മുഖം കൂടുതൽ വ്യക്തമാവുന്നു

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കച്ചവടക്കാരനാണ് റയൽമാഡ്രിഡ് പ്രസിഡൻറ് ഫ്ലോറന്റീനോ പെരസ്. ഫുട്ബോളിനോട് അദ്ദേഹത്തിന് അത്ര വലിയ ആത്മാർത്ഥത ഒന്നും ഇല്ലെങ്കിലും കച്ചവടക്കണ്ണിൽ അദ്ദേഹമൊരു കഴുകൻ തന്നെയാണ്.

ഫുട്ബോളിനെ വെറുമൊരു കച്ചവടമാക്കി അധപതിപ്പിക്കുന്നതിൽ ഇദ്ദേഹത്തിൻറെ പങ്ക് വളരെ വലുതായിരുന്നു. സാമ്പത്തിക താൽപര്യങ്ങൾ മാത്രം മുൻനിർത്തി യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ഒരു ടൂർണമെന്റ് തുടങ്ങി ചെറിയ ക്ലബ്ബുകളുടെ വയറ്റത്തടിക്കുവാൻ ഇദ്ദേഹം കാണിച്ചിരുന്ന താല്പര്യം ഏറെ വിമർശനങ്ങൾ വരുത്തി വച്ചിരുന്നു.

യാതൊരു മനസാക്ഷിയും ദയാ ദാക്ഷിണ്യവും ഇല്ലാതെ റയൽമാഡ്രിഡ് ക്ലബിനായി മരിച്ചു കളിച്ച പലരെയും പിൻകാൽ കൊണ്ട് ചവിട്ടി പുറത്താക്കിയ ചരിത്രമാണ് ഇദ്ദേഹത്തിന് ഉള്ളത്. റയൽ മാഡ്രിഡ് ഇതിഹാസ താരങ്ങളായിരുന്ന
കാസിയസിയും റൗൾസിനെയും അദ്ദേഹം അധിക്ഷേപിച്ചതിന്റെ കഥകൾ പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന ഓഡിയോ കൂടി പുറത്തായത്.

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പരിശീലകനായിരുന്ന മൗറിഞ്ഞോയേയും ഇഡിയറ്റ് എന്ന് അദ്ദേഹം വിളിക്കുന്നതാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

റയലിന് വേണ്ടി ചോരയും നീരും ഒഴുക്കിക്കളിച്ച സെർജിയോ റാമോസ് എന്ന അവരുടെ കപ്പിത്താനെ പോലും യാതൊരു ദയയുമില്ലാതെ ആണ് അദ്ദേഹം കരാർ നീട്ടി നൽകാതെ പുറത്താക്കിയത്.

ഫുട്ബോളിനെ കച്ചവടം മാത്രമാക്കി തരംതാഴ്ത്തുന്ന പെരസിന്റെ വികൃതമായ മുഖം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നത് 2012 ൽ ഈഗോയുടെ പേരിൽ മൗറിഞ്ഞോയെയും ക്രിസ്റ്റ്യാനോയെയും ആക്ഷേപിക്കുന്ന ഓഡിയോ സന്ദേശം ലീക്ക് ആയതാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡയെയും ആക്ഷേപിച്ചു പെരസിന്റെ വികൃതമായ മുഖം കൂടുതൽ വ്യക്തമാവുന്നു

Bobby Lashley offers Batista a challenge

അമിതമായ മസിൽ ആരാധന റെസ്ലിങ്ങിന് ശാപമാകുന്നു…