ലിലി ആഘോഷത്തിലാണ്…. പത്ത് വര്‍ഷത്തിന് ശേഷം തങ്ങളുടെ ടീം കിരീടം നേടിയിരിക്കുന്നു. ചരിത്രത്തിലെ നാലാമത്തെ മാത്രം കിരീടം …
7 വര്‍ഷത്തെ അതിസമ്പന്നരായ PSG യുടെ കുതിപ്പ് അവസാനിപ്പിച്ചിരിക്കുന്നു….
ഇതൊരു ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ കഥയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ലിലി ട്രാന്‍സ്ഫറിലൂടെ നേടിയത് 119 മില്യണ്‍ പൗണ്ട് ലാഭമാണ്.
അതേസമയം PSG ചിലവാക്കിയത് 269 മില്യണാണ്. അതായത് 338 മില്യണ്‍ പൗണ്ട് കുറവ്. സാലറിക്കായാകട്ടെ ലിലി ചിലവഴിക്കുന്നത് PSG യുടെ പത്തിലൊന്നാണ്…..
2017 ഡിസംബറില്‍ ക്രിസ്റ്റോഫ് ഗാല്‍ച്ചി ലിലിയുടെ കോച്ചാകുമ്പോള്‍ അവര്‍ റെലഘേഷനില്‍ നിന്ന് രക്ഷപെടാന്‍ പടപൊരുതുകയായിരുന്നു. അവസാന 14 മത്സരങളില്‍ 3 വിജയം മാത്രം നേടിയ അവര്‍ പോയണ്ട് ടേബിളില്‍ 19 ആമത് ആയിരുന്നു.
മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ലീഗ് ചാമ്പ്യന്‍മാരയിരിക്കുന്നു. 37 കാരനായ ഫോണ്ടെയും 21 കാരനായ ബോട്ട്മാനും അടങ്ങിയ ഡിഫന്‍സിന്റെ വിജയഗാഥ….
ഫ്രീ ട്രാന്‍സ്ഫറിലൂടെ ലിലിയിലെത്തിയ യില്‍മാസെന്ന 35 കാരനായ സ്ട്രൈക്കറുടെ വിജയകഥ. ടോപ്പ് 5 ലീഗില്‍ ഏറ്റവുമധികം ക്ളീന്‍ ഷീറ്റ് നേടിയ മൈക്ക് മീഞ്ഞോ എന്ന ഗോള്‍ കീപ്പറുടെ കഥ….
മാസിഡോണിയക്കായി ടോപ്പ് 5 ലീഗില്‍ കിരീടം നേടുന്ന ആദ്യ കളിക്കാരനായ റിനാള്‍ഡോ മാന്‍ഡെവയുടെ വിജയം…. അങ്ങനെ ഓരോ കളിക്കാര്‍ക്കും പറയാനുണ്ട് തങ്ങളുടെ ചരിത്ര വിജയത്തിന്റെ കഥ…
ഇത്തവണ യൂറോപ്പില്‍ ഫുട്ബോളിലെ അതിസുന്ദരമായ വിജയഭേരിയാണ്, 19 വര്‍ഷങ്ങള്‍ക്ക് ശേഷം സ്പോര്‍ട്ടിങ്, 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റര്‍, 10 വര്‍ഷങ്ങള്‍ക്ക് ശേഷം ലിലി, 7 വര്‍ഷങ്ങള്‍ക്ക് ശേഷം അറ്റ്ലറ്റിക്കോ മാഡ്രിഡ്. ഫുട്ബോള്‍ അതിന്റെ വിജയ ചരിത്രം ഒരിക്കല്‍ കൂടി എഴുതുകയാണ്….
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
CONTENT HIGHLIGHT- Football in revival