ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പാനിഷ് ലീഗിലും ആയി നടന്ന പോരാട്ടങ്ങളിൽ ആയി സൂപ്പർ ടീമുകൾ വിജയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം വിജയം നേടിയപ്പോൾ സ്പാനിഷ് ലീഗിൽ ബാഴ്സലോണ ആയിരുന്നു വിജയമധുരം നുകർന്നത്. സ്പാനിഷ് ലാ ലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റാഫെയെ തോൽപ്പിച്ച് ബാഴ്‌സലോണനിറഞ്ഞു ചിരിച്ചു.
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
- റയൽ മാഡ്രിഡിന്റെ നീക്കങ്ങൾ കണ്ട് ബാഴ്സലോണ പേടിച്ചു വിറക്കുന്നു…
- ക്രിസ്ത്യാനോ റൊണാൾഡോ എത്തിയനുപിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രൂക്ഷ വിമർശനം…
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കാറ്റലോണിയൻ പട ജയിച്ചു കയറിയത്. ബാഴ്‌സക്കായി സെർജി റോബെർട്ടോ രണ്ടാം മിനിട്ടിലും , മെംഫിസ് 30 ആം മിനിറ്റിലും വലകുലുക്കിയപ്പോൾ 18ആം മിനിറ്റിൽ ഗെറ്റാഫെയുടെ ആശ്വാസഗോൾ നേടിയത് സാന്ദ്രോ ആയിരുന്നു.
മറ്റൊരു മത്സരത്തിൽ സൺ നേടിയ ഗോളിൽ സ്പഴ്സ് മുന്നോട്ട് കുതിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടെൻഹാമിന് തുടർച്ചയായ മൂന്നാം വിജയം ആയിരുന്നു ഇത്. ഇന്ന് വാറ്റ്ഫോർഡ് എഫ്.സിയെ നേരിട്ട സ്പഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴ്ടക്കിയത്.
ആദ്യ പകുതിയിൽ സൺ ഹ്യൂഗ് മിൻ നേടിയ തകർപ്പൻ ഫ്രീ കിക്ക് ഗോളിലാണ് ടോട്ടനം വിജയം സ്വന്തമാക്കിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായി ടോട്ടൻഹാം ലീഗിൽ ഒന്നാമതെത്തി.മൂന്ന് പോയിന്റുമായി 12 ആം സ്ഥാനത്താണ് വാറ്റ്ഫോർഡ്.
അനുദിനം അതിനും ഒന്നാം സ്ഥാനക്കാർ മാറിമറിയുന്ന പോയിൻറ് പട്ടിക ഉള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രസച്ചരട് മുറിയാതെ ഇരിക്കുന്നതിൽ ഇത്തരത്തിലുള്ള പ്രകടനങ്ങളുടെ പങ്ക് വളരെ വലുതാണ്.