in

OMGOMG CryCry LOLLOL

2021-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച അഞ്ച് സൂപ്പർ താരങ്ങൾ ഇവരാണ്…

2021 കലണ്ടർ വർഷം പിന്നിടുകയാണ്, 2021-ൽ അതിമനോഹരമായ നിരവധി കാഴ്ചകൾക്കും മറ്റുമെല്ലാം ലോകഫുട്ബോൾ സാക്ഷിയായി, പുത്തൻ പ്രതീക്ഷകളുമായി, മികച്ച വിജയങ്ങൾ തേടി ലോകഫുട്ബോൾ 2022 എന്ന വർഷത്തിലേക്ക് കടക്കുകയാണ്, അതേസമയം 2021-ൽ ഫുട്ബോൾ മൈതാനങ്ങളിൽ കളിച്ച നിരവധി താരങ്ങൾ 2022-ൽ നമ്മോടൊപ്പമുണ്ടാവില്ല, 2021-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച അഞ്ച് പ്രധാന താരങ്ങളെ നമുക്ക് പരിശോധിച്ചു നോക്കാം..

2021 കലണ്ടർ വർഷം പിന്നിടുകയാണ്, 2021-ൽ അതിമനോഹരമായ നിരവധി കാഴ്ചകൾക്കും മറ്റുമെല്ലാം ലോകഫുട്ബോൾ സാക്ഷിയായി, പുത്തൻ പ്രതീക്ഷകളുമായി, മികച്ച വിജയങ്ങൾ തേടി ലോകഫുട്ബോൾ 2022 എന്ന വർഷത്തിലേക്ക് കടക്കുകയാണ്,

അതേസമയം 2021-ൽ ഫുട്ബോൾ മൈതാനങ്ങളിൽ കളിച്ച നിരവധി താരങ്ങൾ 2022-ൽ നമ്മോടൊപ്പമുണ്ടാവില്ല, 2021-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച അഞ്ച് പ്രധാന താരങ്ങളെ നമുക്ക് പരിശോധിച്ചു നോക്കാം..

1. സെർജിയോ അഗ്യൂറോ

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ അർജന്റീനക്കാരൻ സെർജിയോ അഗ്യൂറോ 2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ബാഴ്സലോണയിലെത്തുന്നത്, എന്നാൽ ബാഴ്സക്കൊപ്പം വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം കളിച്ച അഗ്യൂറോ, ബാഴ്സക്ക് വേണ്ടി കളിക്കുന്നതിനിടെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മൈതാനം വിടുകയും, തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു, പിന്നീട് ഫുട്ബോൾ കളി തുടരുന്നത് അപകടകരമാണെന്ന ഡോക്ടർമാരുടെ ഉപദേശം ഉൾക്കൊണ്ട് അദ്ദേഹം 2021-ൽ ഫുട്ബോളിനോട് വിട പറഞ്ഞു.

2. വെയിൻ റൂണി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും, ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെയും എക്കാലത്തെയും മികച്ച ഗോൾസ്കോററാണ് വെയിൻ റൂണി, 2004 മുതൽ 2017 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച അദ്ദേഹം നിരവധി കിരീടങ്ങൾ ഓൾഡ് ട്രാഫോഡിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു, 2021-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച അദ്ദേഹം നിലവിൽ ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബായ ഡെർബി കൗണ്ടിയുടെ പരിശീലകനാണ്.

3. ആര്യൻ റോബൻ

37 വയസ്സുകാരനായ ആര്യൻ റോബൻ ബയേൺ മ്യൂണിക് പോലെയുള്ള മികച്ച ക്ലബ്ബുകളിൽ കളിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, ലോകഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു, നെതർലാൻഡ്സ് ഇന്റർനാഷണൽ താരം 2021 ജൂലൈയിലാണ് വിരമിക്കുന്നത്.

4. സമി കദീര

2014 ലോകകപ്പ് ജേതാവായ സമി കദീര ലോകഫുട്ബോളിൽ അറിയപ്പെടുന്ന മിഡ്‌ഫീൽഡർമാരിൽ ഒരാളായിരുന്നു, റയൽ മാഡ്രിഡ്‌, യുവന്റസ് പോലെയുള്ള മികച്ച ക്ലബ്ബുകളുടെ ജേഴ്സിയണിഞ്ഞ ജർമൻ ഇന്റർനാഷണൽ താരമായിരുന്ന അദ്ദേഹം 2021-ൽ ഫുട്ബോളിനോട് വിട പറഞ്ഞു.

5. മരിയോ മാൻസൂകിച്

2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യ ടീമിലെ പ്രധാന താരമായിരുന്ന മാരിയോ മാൻസൂകിച്, ബയേൺ മ്യൂണിക്, അത്‌ലറ്റിക്കോ മാഡ്രിഡ്‌, യുവന്റസ് തുടങ്ങിയ മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്, 2021-ലാണ് അദ്ദേഹം ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്.

2021-ലെ ഏറ്റവും മികച്ച 50 ഫുട്ബോൾ താരങ്ങൾ ഇവരാണ്…

നന്ദി ഡേവിഡ് ഡി ഗയ ക്കും എഡിസൺ കവാനിക്കും…