in

വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ നയം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Kerala Blasters set to sign Ivan Vukomanovic [Getty/Goal]

കേരളബ്ലാസ്റ്റേഴ്സ് വളരെ വേഗത്തിൽ തന്നെ അവരുടെ പുതിയ പരിശീലന പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ വളരെ പ്രതീക്ഷയിലായിരുന്നു. പരിശീലകന്റെ തന്ത്രങ്ങൾക്ക് അനുസരിച്ച് അദ്ദേഹത്തിൻറെ താൽപര്യപ്രകാരം ഉള്ള ഒരു ടീമിനെ ആയിരിക്കും ഈ തവണ കേരളബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് കെട്ടിപ്പടുക്കുവാൻ പോകുന്നത്.

ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ പുതിയ പരിശീലകന്റെ ചില കൈകടത്തലുകൾ ഉണ്ട് എന്നാണ് അനുമാനിക്കേണ്ടത്. വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്ന
മാനദണ്ഡങ്ങളുടെ കാര്യത്തിലും അദ്ദേഹവും സ്പോർട്ടിങ് ഡയറക്ടർ കരോളിൻസും തമ്മിൽ വ്യക്തമായ ഒരു ധാരണയുണ്ട്.

വിലയേറിയ താരങ്ങളുടെ പിന്നാലെ പോകുവാൻ ഏറെക്കുറെ തങ്ങൾ തയ്യാറല്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കുന്നത്.

Kerala Blasters set to sign Ivan Vukomanovic [Getty/Goal]

കേവലം ഒരു ഒറ്റ സീസണിലേക്ക് വേണ്ടിയല്ല താൻ താരങ്ങളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ടീമിനെ കെട്ടിപ്പടുക്കുവാൻ ആണ് തൻറെ ആഗ്രഹം. അത് കൊണ്ട് ഒരുവർഷത്തെ ഡീൽ പ്രകാരംതൽക്കാലം താരങ്ങളെ സൈൻ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല.

കുറഞ്ഞത് രണ്ടു വർഷത്തേക്ക് എങ്കിലും വിദേശ താരങ്ങളുമായി കരാർ സൈൻ ചെയ്യണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു. മാനേജ്മെൻറ് ഫിക്സ് ചെയ്തിരിക്കുന്ന ഒരു ബഡ്ജറ്റ് ഉണ്ട് ആ ബഡ്ജറ്റിന് ഉള്ളിൽ നിന്നുകൊണ്ട് മതിയായ മികവുള്ള താരങ്ങളെ കണ്ടെത്തുക മാത്രമാണ് ലക്ഷ്യം.

ശക്തമായ ഒരു അടിത്തറ കെട്ടിപ്പെടുക്കാൻ ശേഷിയുള്ള
ടീമിനെ ഒരുക്കാൻ കൂടി ആയിരിക്കും വിദേശ താരങ്ങളെയും സൈൻ ചെയ്യാൻ പോകുന്നത്. മോഹിപ്പിക്കുന്ന വിലകൊടുത്ത് ഒരൊറ്റ സീസണിലേക്ക് മാത്രമായി വമ്പൻ താരങ്ങളെ എത്തിക്കുവാൻ ഇക്കുറി തയ്യാറല്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

നാലു വർഷമായി തുടരുന്ന നെയ്മറിന്റെ കേസ് ഒടുവിൽ അവസാനിച്ചു

ടെസ്റ്റ് കളിക്കണമെങ്കിൽ ദേവദത്ത് ഒരു കടമ്പ കൂടി കിടക്കണമെന്ന് ബിസിസിഐ