in

LOVELOVE

എനിക്ക് എന്റെ ഷൂസുകൾ സ്‌ട്രെറ്റ് ഫോർഡ് എൻഡിൽ നഷ്ടമായി…

ഭാഗ്യവശാൽ, സ്ത്രീകൾ ഇന്ന് ഓൾഡ് ട്രാഫോർഡിൽ കൂടുതൽ പ്രാധാന്യമുള്ളവരാണ്.ബ്രിട്ടീഷ് ഫുട്ബോൾ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെക്കുറിച്ച് നേരിട്ട് കണ്ട സ്യൂവിനെപ്പോലെ കൂടുതൽ കൂടുതൽ ആളുകളുമായി സംസാരിക്കാൻ മ്യൂസിയവും മിച്ചാലയും വളരെയേറെ ആഗ്രഹിക്കുന്നു.

വനിതകൾ എന്നും യുണൈറ്റഡിന്റെ പ്രിയപ്പെട്ട ആരാധകരായിരുന്നു .പക്ഷെ ഇന്നേ വരെ പുരുഷ ആരാധകരുടെ കളി അനുഭവത്തെക്കാൾ ആരും വനിതാ ആരാധകരുടെ അനുഭവത്തെ പറ്റി ചോദിച്ചു അറിഞ്ഞിട്ടില്ല. ഇത് കൊണ്ടു തന്നെ മാഞ്ചേസ്റ്റർ യുണൈറ്റഡ് പുതിയ ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നു.’Forgotten voices of the terraces’.ചരിത്രകാരൻ മിഖാലെ ഹല്മീയും മാഞ്ചേസ്റ്റർ യുണൈറ്റഡ് മ്യൂസിയവും ചേർന്നു ഒരുക്കുന്ന ഈ പദ്ധതി 1960 മുതൽ 2000 വരെ ക്ലബ്ബിന്റെ വനിതാ ആരാധകരുടെ ഓർമ്മകൾ ഓർത്തു എടുക്കാൻ വേണ്ടി ഉള്ളതാണ്.

ഈ പദ്ധതിയുടെ ഭാഗമായ ആദ്യത്തെ ആരാധിക സൂ മക്ഗ്രാനഗൻ ആയിരുന്നു.ഇത് എനിക്ക് വളരെ പ്രിയപ്പെട്ടത് ആയി തോന്നി. അവർ ചോദിച്ച ചോദ്യങ്ങൾ എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ പ്രിയപ്പെട്ട താരങ്ങളെയും ടീമിന്റെ ഉയർച്ച താഴ്ചകളെയും പറ്റി സംസാരിക്കാനും ഞങ്ങൾ അന്ന് പാടിയ ചാന്റ് കൾ ഓർത്തു എടുക്കാനും എനിക്ക് സാധിച്ചു. അന്നത്തെ കാലത്ത് അതായത് 70 കളിലും 80 കളിലും അധികം വനിതകൾ ഒന്നും സ്റ്റേഡിയത്തിൽ പോയി കളി കാണിലായിരുന്നു.

ഫുട്ബോൾ കാണാൻ പോകേണ്ടത് പുരുഷൻമാർ ആണ് എന്ന് ഒരു ചിന്ത അവരിൽ കുടിയേറിയിരുന്നു. എന്റെ അച്ഛനും അമ്മയും യുണൈറ്റഡ് ഫാൻസ്‌ ആയിരുന്നു. പക്ഷെ അവർ എന്നെ സ്റ്റേഡിയത്തിൽ കൊണ്ട് പോകിലായിരുന്നു.അന്ന് ഒക്കെ ഞാൻ റേഡിയോ യിൽ കമന്ററി കേൾക്കുമ്പോൾ സ്റ്റേഡിയത്തിൽ പോയി ഒരു മത്സരം കാണണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.

1981 ലോ 82 ലോ ആണ് ഞാൻ ആദ്യമായി ഓൾഡ് ട്രാഫോർഡിൽ എത്തി ഒരു മത്സരം വീക്ഷിക്കുന്നത്. യുണൈറ്റഡ് ഗോൾ നേടിയപ്പോൾ ഉയർന്നു ചാടി ആഘോഷിച്ച എനിക്ക് എന്റെ ഷൂസ് നഷ്ടമായി. വീട്ടിലേക്ക് പോകുന്ന വഴി അമ്മ വഴക്ക് പറയും എന്ന് കരുതി ഞാൻ അത് മറിച്ചു വെച്ചു എന്ന് കാര്യം രസ്‌കരമായി സൂ ഓർത്തു എടുക്കുകയാണ്.

സൂ മക്ഗ്രാനാകാൻ പോലെ ഒട്ടേറെ വനിതാ ആരാധകരുട രസകരമായ അനുഭവങ്ങൾ പങ്ക് വെക്കാൻ ‘Forgotten voices from the terraces’ ന്ന് ആകട്ടെ എന്ന് ആശംസിച്ചു കൊണ്ടു നിർത്തുന്നു.

ക്രിസ് ഡാഗ്നൽ; ഏറ്റവും വേഗതയേറിയ ഐഎസ്എൽ ഗോൾ നേട്ടത്തിന് ഉടമയായിരുന്ന ബ്ലാസ്റ്റേഴ്സ് താരം…

കിവികളുടെ ചരമഗീതം രചിക്കുന്നവർ ആ ദിവസം ഒന്നോർക്കുക, മക്കല്ല അഴിഞ്ഞാടിയപ്പോൾ ധോണിയുടെ കണ്ണിൽനിന്നും ചോര പൊടിഞ്ഞ കഥ…