in

ഇന്ത്യൻ വനിത ഫുട്ബോൾ താരങ്ങളെ തേടി വിദേശ പരിശീലകർ എത്തുന്നു..

ഇന്ത്യൻ വനിതാ ഫുട്ബോളിന് പുത്തൻ ഉണർവ് നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലേക്ക് പേര് കേട്ട വനിതാ പരിശീലകർ എത്തുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

Indian Football women team

ഇന്ത്യൻ വനിതാ ഫുട്ബോളിന് പുത്തൻ ഉണർവ് നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലേക്ക് പേര് കേട്ട വനിതാ പരിശീലകർ എത്തുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

മികച്ച ഇന്ത്യൻ താരങ്ങളെ തേടിയാണ് ഈ പരിശീലകർ എത്തുന്നത്. ജൂൺ 6 മുതൽ ജൂൺ 11 വരെ കൊൽക്കത്തയിൽ നടക്കുന്ന എലൈറ്റ് ക്യാമ്പിലേക്കാണ് ഈ പരിശീലകർ എത്തുന്നത്. ഈ ക്യാമ്പിനെ പറ്റി “women in sports” ന്റെ സ്ഥാപകരിൽ ഒരാളായ സനായ മെഹത്താ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഈ ക്യാമ്പ് ഇന്ത്യൻ വനിതാ ഫുട്ബോളിന് മുമ്പ് എങ്ങും ഇല്ലാത്ത അവസരങ്ങളാണ് തുറന്നു നൽകുന്നത്. രണ്ട് കളിക്കാരെ വിദേശത്ത്‌ അയക്കുന്നതിൽ നല്ലത് വിദേശ പരിശീലകരെ ഇവിടെ കൊണ്ട് വരുന്നതാണ് എന്ന് ഞങ്ങൾ കരുതി. അങ്ങനെയെങ്കിൽ അവർക്ക് ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് കാണാൻ സാധിക്കുമല്ലോ.

5 ടീമുകളുടെ വനിതാ സ്കൗട്ടുകളാണ് ക്യാമ്പിൽ പങ്ക് എടുക്കുക. ഓസ്ട്രേലിയ ടീമുകളായ മെൽബോൺ വിക്ടോറി, വെസ്റ്റേൺ സിഡ്നി വാൻഡേഴ്‌സ്, സ്കോട്ട്ലാൻഡ് ക്ലബ്ബായ റേഞ്ചയേഴ്‌സ്, ക്രോയിഷ്യ ക്ലബ്ബായ ഡൈനമോ സാഗ്രെബ്,സ്പാനിഷ് ക്ലബ്ബായ മാർബെല്ല എഫ് സി എന്നീ ടീമുകളുടെ പ്രതിനിധികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുക. എന്തായാലും ഈ ക്യാമ്പ് ഇന്ത്യൻ വനിതാ ഫുട്ബോളിനെ തേടി വന്ന വലിയ അവസരങ്ങളിൽ ഒന്നാണ്.

ബാലൻ ഡിയോർ ബെൻസിമക്ക് തന്നെ നൽകണമെന്ന് മെസ്സി..

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഫൈനലിസമ ഇന്ന്..