in

LOVELOVE LOLLOL CryCry OMGOMG AngryAngry

ആരാധകർക്ക് സന്തോഷവാർത്ത, നെയ്മറിനെ സഹായിക്കാൻ മുൻ ബ്രസീലിയൻ താരം പറന്നെത്തി…

“ഞാൻ പാരീസിലെത്തിയത് നെയ്മറിനെ സഹായിക്കാനും അദ്ദേഹത്തിന് ആവശ്യമുള്ള എല്ലാതും ചെയ്തുകൊടുക്കുന്നതിനാണ്. അദ്ദേഹത്തിന് പിന്തുണ നൽകുക, ഒരുമിച്ച് കളിക്കുക, നല്ല സമയം ആസ്വദിക്കുക, എല്ലാറ്റിനുമുപരിയായി നെയ്മറിനെ ചെറുതായി ചിരിപ്പിക്കുകയും ചെയ്യുക, അങ്ങനെ നെയ്മർ ജൂനിയറിന് എത്രയും വേഗം പരിക്കിൽ നിന്ന് മടങ്ങിവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം.”

Neymar brazil

PSG-യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ നിലവിൽ പരിക്കിന്റെ പിടിയിലാണ്, PSG യുടെ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെയാണ് നെയ്മർ ജൂനിയറിന് പരിക്കേൽക്കുന്നത്, 6-8 ആഴ്ചകളോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടർച്ചയായി പരിക്കുകൾക്ക് വിധേയനാകുന്ന നെയ്മറിനെ ഇത് ശാരീരികമായി മാത്രമല്ല, മാനസികവുമായി അലട്ടുന്നുണ്ട്, തന്റെ കരിയറിന്റെ വലിയൊരു ഭാഗം തന്നെ പരിക്കുകൾ കാരണം നഷ്ടമാകുന്നത് ഏതൊരു കളിക്കാരനെയും സങ്കടപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നെയ്മർ തന്റെ സഹായത്തിനായി PSG യുടെയും എസ്പാന്യോളിന്റെയും മുൻ ബ്രസീലിയൻ മിഡ്ഫീൽഡറായ നെനെയെ സമീപിച്ചത്. 40 വയസ്സുകാരനായ നെനെ ഫുട്ബോളിൽ നിന്ന് നേരത്തെ വിരമിച്ചുകഴിഞ്ഞതാണ്.

Neymar brazil

“ഞാൻ പാരീസിലെത്തിയത് നെയ്മറിനെ സഹായിക്കാനും അദ്ദേഹത്തിന് ആവശ്യമുള്ള എല്ലാതും ചെയ്തുകൊടുക്കുന്നതിനാണ്. അദ്ദേഹത്തിന് പിന്തുണ നൽകുക, ഒരുമിച്ച് കളിക്കുക, നല്ല സമയം ആസ്വദിക്കുക, എല്ലാറ്റിനുമുപരിയായി നെയ്മറിനെ ചെറുതായി ചിരിപ്പിക്കുകയും ചെയ്യുക, അങ്ങനെ നെയ്മർ ജൂനിയറിന് എത്രയും വേഗം പരിക്കിൽ നിന്ന് മടങ്ങിവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം.”

“നെയ്മർ ശാന്തനാണ്, പക്ഷെ തീർച്ചയായും അദ്ദേഹം സന്തോഷവാനല്ല, ഇത് ഒരു പ്രയാസകരമായ നിമിഷമാണ്, നെയ്മറിന്റെ കാൽമുട്ട് ഇപ്പോഴും മോശമാണ്. എന്നാൽ ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നു, അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരിക്കണം, അദ്ദേഹം പോസിറ്റീവ് ആയിരിക്കണമെന്നും ഇത് ഉടൻ കടന്നുപോകുമെന്നും നെയ്മറിനോട് പറയാൻ.”

“ഏകദേശം ഒന്നര മാസത്തിനുള്ളിൽ അദ്ദേഹം തിരിച്ചെത്തും, ഉടൻ മടങ്ങിവരാൻ സാധ്യമായതെല്ലാം ചെയ്യും.” – PSG യും ക്ലബ് ബ്രൂഗും തമ്മിലുള്ള ചൊവ്വാഴ്ചത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നെനെ പറഞ്ഞ വാക്കുകളാണിത്.

പരിക്കുകൾ അലട്ടുന്ന കരിയറിനിടയിലും മികച്ച പ്രകടനമാണ് നെയ്മർ ജൂനിയർ കാഴ്ച വെക്കുന്നത്, 2022 ഖത്തർ ലോകകപ്പിന് ബ്രസീൽ യോഗ്യത നേടുമ്പോൾ ടീമിന്റെ പ്രധാനതാരമായിരുന്ന നെയ്മർ ജൂനിയറിന്റെ പരിക്ക് ആരാധകർക്ക് നിരാശയേകുന്നതാണ്. ഉടൻ തന്നെ പരിക്ക് മാറി പൂർണ ആരോഗ്യത്തോടെ നെയ്മർ ജൂനിയർ തിരിച്ചെത്തണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ.

ruturaj gaikwad

തുടരെ രണ്ടാം സെഞ്ച്വറി അടിച്ച് റുതുരാജ്, ഇന്ത്യയുടെ പുതിയ റൺമഷീൻ!

പാരീസിൽ നിന്നും മെസ്സി ആരാധകർക്കൊരു സന്തോഷ വാർത്ത, മെസ്സിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റന്ന് കരുതുന്നവർക്ക് ഇനി ആശ്വസിക്കാം…