in

LOVELOVE

ഫുട്ബോളിൽ നിന്ന് വിരമിച്ച മുൻ അർജന്റീന താരത്തിന് മെസ്സിയുടെ സന്ദേശമെത്തി….

‘ഫിയറ’ എന്ന നാമത്തിൽ അറിയപ്പെടുന്ന മാക്സി റോഡ്രിഗസിനൊപ്പം കളിക്കാനായത് തനിക്ക് ഒരു ബഹുമതിയാന്നെന്നും, താൻ ഒരുപാട് സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നിങ്ങളെ ഉടൻ തന്നെ കാണാമെന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

The moment Lionel Messi became the men's leading goal scorer in South American history [B/RFootball]

RCD എസ്പാന്യാൾ, ബാഴ്‌സലോണ, അത്‌ലറ്റിക്കോ ഡി മാഡ്രിഡ്, ലിവർപൂൾ തുടങ്ങിയ മികച്ച യൂറോപ്യൻ ക്ലബ്ബുകൾക്കായി കളിച്ച മുൻ അർജന്റീന ഇന്റർനാഷണൽ താരം മാക്‌സി റോഡ്രിഗസ്, ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനെന്ന നിലയിൽ തന്റെ അവസാന മത്സരം അർജന്റീന ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനു വേണ്ടി കളിച്ചുകഴിഞ്ഞതിന് ശേഷം ഫുട്ബോളിൽ നിന്ന് വിരമിച്ചു.

2003 മുതൽ 2014 വരെ അർജന്റീന ദേശീയ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മാക്സി റോഡ്രിഗസിന്‌ നിരവധി സന്ദേശങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്ന് വന്നു കൊണ്ടിരിക്കുന്നത്. അർജന്റീന നായകനും ഏഴ് ബാലൻ ഡി ഓർ ജേതാവുമായ ലയണൽ മെസ്സിയും തന്റെ മുൻ സഹതാരമായ മാക്സി റോഡ്രിഗസിന് സന്ദേശം നൽകി.

The moment Lionel Messi became the men’s leading goal scorer in South American history [B/RFootball]

‘ഫിയറ’ എന്ന നാമത്തിൽ അറിയപ്പെടുന്ന മാക്സി റോഡ്രിഗസിനൊപ്പം കളിക്കാനായത് തനിക്ക് ഒരു ബഹുമതിയാന്നെന്നും, താൻ ഒരുപാട് സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നിങ്ങളെ ഉടൻ തന്നെ കാണാമെന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

“ഹലോ ഫിയറ, ഒന്നാമതായി നിങ്ങൾ നടത്തിയ ഫുട്ബോൾ ജീവിതത്തിന് നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളോടൊപ്പം ഫീൽഡ് പങ്കിടാൻ കഴിഞ്ഞത് എനിക്ക് ഒരു ബഹുമതിയാണ്. ഞാൻ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മഹത്തായ വ്യക്തിയാണ് നിങ്ങൾ.”

“ഒരു ഘട്ടം അവസാനിക്കുകയും മറ്റൊന്ന് ആരംഭിക്കുകയും ചെയ്യുന്നു, നിങ്ങൾ ഫുട്ബോളിൽ ഇതുവരെ ചെയ്തതുപോലെ നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും നിങ്ങൾ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ആശംസകൾ നേരുന്നു, ഞാൻ നിങ്ങൾക്ക് ഒരു വലിയ ആലിംഗനം അയയ്ക്കുന്നു, ഉടൻ തന്നെ നമ്മൾക്ക് നേരിട്ട് കാണാം ഫിയറ..” – എന്നാണ് മെസ്സി പറഞ്ഞത്.

മാക്സി റോഡ്രിഗസിന്റെ അവസാനമത്സരത്തിൽ ന്യൂവെൽസ് ഓൾഡ് ബോയ്‌സ് – ബാൻഫീൽഡ് മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ലയണൽ മെസ്സി എന്ന ഇതിഹാസവും ന്യൂവെൽസ് ഓൾഡ് ബോയ്‌സ് എന്ന ക്ലബ്ബിലൂടെയാണ് വളർന്നു വന്നത്.

PSG ക്ക് വേണ്ടി ഞങ്ങൾ മൂന്നു പേർക്കും ഇനിയും ചിലത് ചെയ്തു തീർക്കുവാനുണ്ടെന്നു സൂപ്പർ താരം

ഫിറ്റ്നസ് പ്രശ്നങ്ങൾമൂലം ഹാർദിക് പാണ്ഡ്യ വിരമിക്കുന്നു ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം…