in

LOVELOVE OMGOMG LOLLOL CryCry

മെസ്സി ബാഴ്സ വിട്ട് PSG-യിലെത്തിയതിൽ മുൻ ബാഴ്സ താരം പറഞ്ഞത് ഇങ്ങനെ..

ലയണൽ മെസ്സി ബാഴ്സലോണ വിടുമെന്നത് താൻ ഒരിക്കലും കരുതിയ കാര്യമല്ലെന്നും, മെസ്സിയെ ഫ്രഞ്ച് ലീഗിൽ കാണുന്നതിലുള്ള തന്റെ അതിശയകതയും പ്രകടിപ്പിച്ചിരിക്കുകയാണ് ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണ ക്ലബ്ബിൽ കളിച്ചിട്ടുള്ള തിയറി ഹെൻറി…

messi to psg

ഫ്രഞ്ച് ലീഗിൽ ലയണൽ മെസ്സി അരങ്ങേറ്റം കുറിച്ചിട്ട് കുറച്ച് മാസങ്ങളായി, എന്നിട്ടും ചിലർക്ക് ഇപ്പോഴും ഫ്രഞ്ച് ഫുട്ബോളിൽ ഈ 34-കാരനെ കാണുന്നത് ഒരു അതിശയകരമായ വികാരമാണ്. ജിക്യുവിന് നൽകിയ അഭിമുഖത്തിൽ, തന്റെ ബാഴ്സയിലെ മുൻ സഹതാരം ഫ്രാൻസിൽ കളിക്കുന്നു എന്നതിൽ മുൻ ഫ്രഞ്ച് ഫുട്ബോൾ താരമായ തിയറി ഹെൻറി തന്റെ അഭിപ്രായം പറഞ്ഞു.

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ബാഴ്സലോണ വിട്ടുകൊണ്ട് ഫ്രീ ട്രാൻസഫറിലൂടെയാണ് ലയണൽ മെസ്സി പാരിസിലെത്തുന്നത്. 2021 വർഷത്തിൽ ബാഴ്സലോണക്കും അർജന്റീനക്കും വേണ്ടി കാഴ്ച വെച്ച മികച്ച പ്രകടനം കാരണം, ലയണൽ മെസ്സിയെ തേടി 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം എത്തിയിരുന്നു.

messi to psg

2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങൾക്ക് പുറമേ 2021 വർഷത്തിലെ ബാലൻ ഡി ഓർ അവാർഡ് സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെയാണ് ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൻ ഡി ഓർ അവാർഡ് ഏറ്റവും കൂടുതൽ നേടിയ താരം(ഏഴ് തവണ).

ലയണൽ മെസ്സി ബാഴ്സലോണ വിടുമെന്നത് താൻ ഒരിക്കലും കരുതിയ കാര്യമല്ലെന്നും, മെസ്സിയെ ഫ്രഞ്ച് ലീഗിൽ കാണുന്നതിലുള്ള തന്റെ അതിശയകതയും പ്രകടിപ്പിച്ചിരിക്കുകയാണ് ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണ ക്ലബ്ബിൽ കളിച്ചിട്ടുള്ള തിയറി ഹെൻറി.

“ഇപ്പോൾ എനിക്ക് ഫ്രഞ്ച് ലീഗിൽ ലയണൽ മെസ്സിയെ കാണുമ്പോൾ..… അത് ഒരിക്കലും സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നതല്ല. മെസ്സി ബാഴ്‌സലോണ വിടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, നിങ്ങൾക്ക് ചിലപ്പോൾ ഉണ്ടാകുന്നത് പോലെ, നിങ്ങൾ എല്ലാ ദിവസവും ആളുകൾക്ക് കാവിയാർ നൽകുകയാണ്, എന്നാൽ നിങ്ങൾ ഒരു ദിവസം മുതൽ അത് അവർക്ക് നൽകാതിരിക്കുമ്പോൾ, അവർ എങ്ങനെയാണ്… ശരി, നിങ്ങൾക്ക് എന്താണ് കുഴപ്പം? എന്നതുപോലെയല്ലേ.” – എന്നാണ് തിയറി ഹെൻറി പറഞ്ഞത്.

70 മില്യൻ മുടക്കി യുണൈറ്റഡ് താരത്തിനെ ബാഴ്സലോണയിൽ എത്തിക്കാൻ സാവിയുടെ നീക്കങ്ങൾ ആരംഭിച്ചു

മൂന്ന് ഇന്നിങ്സിൽ 414 റണ്‍സ്! ഹാട്രിക് സെഞ്ച്വറി! റുതുരാജ് ഏകദിനത്തിലും തകർക്കുന്നു!