ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ എല്ലാ ക്ലബ്ബിന്റെയും ലക്ഷ്യം സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തുടർച്ചയായ മൂന്നാം സീസണു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്ന ഉറുഗ്വേ മിഡ്ഫീൽഡ് താരമായ അഡ്രിയാൻ ലുണ കേരളത്തിൽ എത്തിയിട്ട് കഴിഞ്ഞ ദിവസത്തേക്ക് രണ്ട് വർഷമായി. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ പേരാണ് താരത്തിനെ ആശംസകൾ അറിയിച്ചു രംഗത്ത് വന്നിയിരുന്നത്.
ഇപ്പോളിത താരത്തിന് ആശംസകൾ അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും അഡ്രിയാൻ ലുണയുടെ സുഹൃത്തും കൂടിയായ എനെസ് സിപോവിച്. പുഷ്പ സിനിമയിലെ രംഗങ്ങൾ കളിക്കിടെ കാഴ്ചവെച്ച് ആരാധകരുടെ മനസ്സിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുഷ്പയായി മാറിയ താരം കൂടിയാണ് സിപോവിച്.
https://twitter.com/kbfcxtra/status/1683089715044679680?t=cGJSwCj6VQeb7Yh5mNI40A&s=19
താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ലുണയുടെ ചിത്രം വെച്ച് കൊണ്ട് “മാജിക് ഈസ് റിയൽ” എന്ന തലക്കെട്ടോടെയാണ് താരം ലുണയെ ആശംസകൾ അറിയിച്ചത്. നിലവിൽ ബ്ലാസ്റ്റേഴ്സ് വിട്ട താരം കുവൈറ്റ് ക്ലബ്ബായ അൽ-ജഹ്റ എഫ്സിക്കി വേണ്ടിയാണ് കളിക്കുന്നത്.