ജെസ്സൽ കാർനേരിയോ. 2021 മുതൽ 2023 വരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകബാൻഡ് അണിഞ്ഞ താരം. 2019 ൽ ഗോവൻ ക്ലബ് ടെമ്പോയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഈ പ്രതിരോധ താരം 2019-20 സീസണിൽ ടീമിനായി എല്ലാ മത്സരവും ഫുൾ ടൈം കളിച്ച ഏകതാരമായിരുന്നു. ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയ ജെസ്സലിന് പിന്നീട് ആ മികവ് നിലനിർത്താനായില്ല. എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സ്ഥിരസാന്നിധ്യമായിരുന്നു ഈ ഗോവക്കാരൻ. എന്നാലിപ്പോൾ കളിക്കളത്തോട് പൂർണമായും വിടപറഞ്ഞ അവസ്ഥയിലായിരിക്കുകയാണ് ഈ താരം.
2023 ൽ കേരളാ ബ്ലാസ്റ്റേഴ്‌സുമായി ജെസ്സലിന് കരാർ അവസാനിച്ചെങ്കിലും ക്ലബിന് ഒരു വർഷം കൂടി താരത്തെ നിലനിർത്താൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ അതിനിടയിൽ ബെംഗളൂരു എഫ്സി നൽകിയ രണ്ട് വർഷത്തെ കരാറിൽ താരം ആകർഷിക്കപ്പെടുകയും താരം ബെംഗളൂരുവുമായി രണ്ട് വർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു.
തലവര മാറ്റാൻ ഈസ്റ്റ് ബംഗാൾ; ബ്രസീലിൽ നിന്നൊരു കിടുക്കാച്ചി താരമെത്തുന്നു
2023 ൽ ബംഗളുരുവിൽ എത്തിയ താരത്തിന്റെ കരാർ യഥാർത്ഥത്തിൽ 2025 ലാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ ഈ കരാർ അവസാനിക്കുന്നതിന് മുമ്പെ ബംഗളുരു താരത്തെ ഓഫ് ലോഡ് ചെയ്യുകയും ചെയ്തു. ഈ സീസണിലെ പ്രീസീസൺ മത്സരങ്ങൾക്കായി ബംഗളുരു താരത്തെ ഉൾപ്പെടുത്തിയില്ല. പ്രീസീസണിൽ മാത്രമല്ല, ഐഎസ്എൽ സ്‌ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. നിലവിൽ ബംഗളുരു എഫ്സിയുടെ ക്യാമ്പിൽ പോലും താരമില്ല.
ഒരു ടീമിൽ ആറു പേർ; 5 ഓവർ മത്സരം; വൈഡിന് രണ്ട് റൺസ്; കൗതുക ടൂർണമെന്റിൽ പങ്കെടുക്കാൻ ടീം ഇന്ത്യ
കഴിഞ്ഞ സീസണിൽ മാർച്ച് 14 ന് എഫ്സി ഗോവയുമായി നടന്ന മൽരത്തിലാണ് താരം അവസാനമായി കളിച്ചത്. അന്ന് ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്ത താരം കേവലം 32 മിനുട്ട് മാത്രമാണ് കളിച്ചത്. ഇതിന് ശേഷം ബംഗളുരുവിന്റെ രണ്ട് മത്സരങ്ങളിൽ താരം ബെഞ്ചിലുണ്ടായിരുന്നെങ്കിലും അവസരം കിട്ടിയില്ല. പിന്നീടുള്ള കളിയിലാവട്ടെ താരത്തെ ബംഗളുരു സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്തിയില്ല.
ആഗ്രഹിച്ചത് സംഭവിക്കുന്നു; ഡാനിഷ് പുറത്തേക്ക്, പകരം മറ്റൊരു യുവതാരം
കഴിഞ്ഞ മാർച്ച് മാസത്തിൽ അവസാനമായി പന്ത് തട്ടിയ താരം ഇത് വരെ ഒരു പ്രൊഫഷണൽ മത്സരവും കളിച്ചിട്ടില്ല. ഒരു ടീമിലും ഭാഗമല്ല താനും.വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും 34 കാരനായ താരം ഇപ്പോൾ പൂർണമായും ഫുട്ബോളിനെ ഉപേക്ഷിച്ച് തുടങ്ങിയ മട്ടാണ്. താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പോലും നിലവിൽ ഫുട്ബോളുമായി ബന്ധപ്പെട്ട യാതൊരു അപ്‌ഡേറ്റ് പോലുമില്ല.