മാഞ്ചേസ്റ്റർ സിറ്റി മുൻ സൂപ്പർ താരം സമീർ നസ്രിയാണ് ഇതിഹാസ പരിശീലകൻ പെപ് ഗർഡിയോള മാഞ്ചേസ്റ്റർ സിറ്റി ഡ്രസിങ് റൂമിൽ മെസ്സിയെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്തു എടുത്തത്. നസ്രിയുടെ വാക്കുകളിലേക്ക്.
പെപ് സിറ്റിയിൽ ആദ്യം എത്തിയപ്പോൾ സ്‌ക്വാഡിൽ ചില മാറ്റങ്ങൾ വരുത്തി.ആ മാറ്റങ്ങളിൽ ചില താരങ്ങൾ സന്തോഷവാൻമാരായിരുന്നില്ല.അദ്ദേഹം ഞങ്ങളോട് ചോദിച്ചു ഇവിടെ മെസ്സിയുണ്ടോ. ഞങ്ങൾ ഇല്ല എന്ന് മറുപടി നൽകി.
അപ്പോൾ പെപ് ഞങ്ങളോട് പറഞ്ഞു എന്നാൽ ഇവിടെ ആർക്കും സംസാരിക്കാൻ അവകാശമില്ല. കാരണം മെസ്സിയെ മാത്രമേ ഞാൻ ഇന്ന് വരെ ബെഞ്ച് ചെയ്യാതെയിരുന്നിട്ടൊള്ളു .
നസ്രിയുടെ ഈ വാക്കുകളിൽ നിന്ന് തന്നെ മെസ്സിയോട് പെപ്പിന്നുള്ള ബഹുമാനം നമുക്ക് മനസിലാക്കാം. പെപ് ബാർസ കോച്ചായിരുന്ന സമയത്തു ഒരു വർഷം ആറു കിരീടങ്ങൾ വരെ നേടി ബാർസ ചരിത്രം സൃഷ്ടിച്ചിരുന്നു.
ആർസേനൽ മാഞ്ചേസ്റ്റർ സിറ്റി ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയ നസ്രി രണ്ട് പ്രീമിയർ ലീഗും ഒരു എഫ് എ കമ്മ്യൂണിറ്റി ഷിൽഡും സ്വന്തമാക്കിട്ടുണ്ട്.