in

ഫുട്ബോൾ ഫെഡറേഷനെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകനും..

ഞാൻ ഇപ്പോൾ യുവാക്കളെ പരിശീലിപ്പിക്കുകയാണ്. പരിശീലകൻ അല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഒരു നാൾ എന്റെ കഠിന അധ്വാനത്തിന് ഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയില്ലാതെ ഇഗോർ സ്റ്റിമാക് വാർത്ത സമ്മേളനം നടത്തിയത്. ഇതോടെ ഫെഡറഷനും സ്റ്റിമാക്കും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ സ്റ്റിമാക്കിനെ അനൂകുലിച്ചു കൊണ്ട് മുൻ ഇന്ത്യൻ പരിശീലകനും രംഗത്ത് വന്നിരിക്കുകയാണ്.

മുൻ ഇന്ത്യൻ പരിശീലകനായ അർമണ്ടോ കോളക്കോയാണ് ഇപ്പോൾ സ്റ്റിമാക്കിനെ അനൂകലിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

താൻ സ്റ്റിമാക്കിന് ഒപ്പം തന്നെയാണ്.പരിശീലകർക്ക് സമയം കൊടുക്കണം. അല്ലാതെ മികച്ച ഫലങ്ങൾ നേടാൻ സാധിക്കില്ല. നാഷണൽ ടീമിൽ ഞാനും നേട്ടങ്ങൾ ഉണ്ടാക്കിയേനെ.

പക്ഷെ എനിക്ക് അവർ ആദ്യം തന്ന സമയം മൂന്നു മാസമാണ്. ഞാൻ മൂന്നു വർഷത്തെ സമയം ചോദിച്ചു. ഫെഡറേഷൻ അത് വിസമ്മതിച്ചു. എനിക്ക് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ പരിഗണിക്കാതെ ഇരുന്നത് എനിക്ക് ഗോഡ് ഫാദർമാർ ഇല്ലാതെയിരുന്നിട്ടാവും.

ഞാൻ ഇപ്പോൾ യുവാക്കളെ പരിശീലിപ്പിക്കുകയാണ്. പരിശീലകൻ അല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഒരു നാൾ എന്റെ കഠിന അധ്വാനത്തിന് ഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ പി എൽ നോക്കിയല്ല ഇന്ത്യൻ ഫുട്ബോൾ കലണ്ടർ നിശ്ചയിക്കേണ്ടത് – ഇഗോർ സ്റ്റിമാക്..

പന്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം..