in

LOVELOVE AngryAngry

ഫ്രഞ്ച് ലീഗിലെ പ്രകടനത്തിനെപ്പറ്റി മെസ്സിയുടെ മുൻ പരിശീലകൻറെ പ്രതികരണമിങ്ങനെ…

ഫ്രഞ്ച് ക്ലബ്ബായ ബാഴ്സയുടെ പരിശീലകനായ ജോർജ് സാംപോളി 2018 ൽ മെസ്സിയുടെ നേതൃത്വത്തിൽ ലോകകപ്പ് കളിച്ച അർജൻറീന ടീമിനെ പരിശീലിപ്പിച്ച പരിശീലകൻ കൂടിയായിരുന്നു .

Messi in PSG and Argentina

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. നീണ്ട രണ്ടു പതിറ്റാണ്ടിലേറെക്കാലം കാറ്റലോണിയൻ ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം ഈ വർഷം അവരുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയൊരു ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. ഏറെ ഞെട്ടലോടെ ആയിരുന്നു ഫുട്ബോൾ ലോകം ആ വാർത്ത ശ്രവിച്ചത്.

എണ്ണപ്പണത്തിന്റെ കൊഴുപ്പ് കൊണ്ട് ലോകത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളെയും കോടികൾ വാരി വീശി എറിഞ്ഞു തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്ന ഫ്രഞ്ച് ക്ലബ്ബായ പാരിസ് ജർമൻ എഫ് സിയിലേക്ക് ആയിരുന്നു ലയണൽ മെസ്സി എന്ന അധികാരം എത്തിച്ചേർന്നത്. തുടക്കത്തിൽ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ഈ ഇതിഹാസതാരം ഇപ്പോൾ താളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

Messi first goal for psg

അതിൻറെ ഫലമായി അദ്ദേഹത്തിന് ഫ്രഞ്ച് ലീഗിൽ ഗോൾ നേടി അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബായ ബാഴ്സയുടെ പരിശീലകനായ ജോർജ് സാംപോളി. ലയണൽ മെസ്സി ഫ്രഞ്ച് ലീഗിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു ക്ലബ്ബ്നൊപ്പം തൻറെ ഫുട്ബോൾ ജീവിതത്തിൻറെ ഭൂരിഭാഗം സമയവും ചിലവഴിച്ച ശേഷം മറ്റൊരു ക്ലബ്ബിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. അവിടുത്തെ ഭാഷയും സംസ്കാരവും എല്ലാം വളരെ വിഭിന്നമായിരുന്നു, അതെല്ലാം ഒരു പക്ഷേ അദ്ദേഹത്തിൻറെ പ്രകടനത്തിന് സ്വാധീനിച്ചേക്കാം- സാംപോളി പറഞ്ഞു.

2018 ൽ മെസ്സിയുടെ നേതൃത്വത്തിൽ ലോകകപ്പ് കളിച്ച അർജൻറീന ടീമിനെ പരിശീലിപ്പിച്ച പരിശീലകൻ കൂടിയായിരുന്നു സാംപോളി. ലയണൽ മെസ്സി നിലവിൽ ഫ്രഞ്ച് ലീഗിന് ഒരു അലങ്കാരമാണെന്ന് ഈ കൂടി അർജൻറീന പരിശീലകൻ കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യപ്പെട്ട സെലക്ഷന്‍, അരങ്ങേറ്റത്തിൽ ഹീറോ ആയി വായടപ്പിച്ച് ശ്രേയസ്!

പരിക്ക് മറന്ന് ഇന്ത്യക്ക് തിരിച്ച് വരവ് നൽകി സാഹ, 2017 ന് ശേഷം ആദ്യ ഫിഫ്റ്റി.