ശ്രേയസ് ഐയർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടത്തോടെ എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആരായിരിക്കും KKR ന്റെ പുതിയ ക്യാപ്റ്റൻ എന്നാണ്.
ആദ്യം വന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പ്രകാരം മെഗാ ഓക്ഷനിൽ 23.75 കോടിക്ക് വാങ്ങിയ വെങ്കിടേഷ് അയ്യരായിരിക്കും KKR ന്റെ പുതിയ ക്യാപ്റ്റൻ എന്നാണ്. എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അങ്ങനെയല്ല.
കൊൽക്കത്ത ഓക്ഷനിൽ 1.5 കോടിക്ക് വാങ്ങിയ മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം അജിങ്ക്യ രഹാനെ അടുത്ത സീസണിൽ KKR നെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. KKR താരത്തെ ഓക്ഷനിൽ ക്യാപ്റ്റൻസിക്ക് വേണ്ടിയാണ് വാങ്ങിയത്.
ഏകദേശം 90 ശതമാനവും രഹാനെ തന്നെ KKR ന്റെ പുതിയ ക്യാപ്റ്റനാവുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.