in ,

മെസ്സി-നെയ്മർ-എംബാപ്പെ, PSG ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകളെ പറ്റി ഫാവ്രെ പറയുന്നു

തങ്ങളുടെ ആദ്യത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിസ്ജിയുടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ബോറുസിയ ഡോർട്ട്മുണ്ട് പരിശീലകനായ (2008-2020) ലൂസിയൻ ഫാവ്രെ

PSG Players were atacked

2021-2022 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫേവറിറ്റുകളിലൊന്നാണ് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ. സെർജിയോ റാമോസ്, കയ്ലിയൻ എംബാപ്പെ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളാണ് പിസ്ജി ടീമിൽ ഈ സീസണിൽ അണിനിരക്കുന്നത്. അതേസമയം UCL പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ശക്തരായ റയൽ മാഡ്രിഡിനെയാണ് പിസ്ജി നേരിടുന്നത്.

PSG Players were atacked

തങ്ങളുടെ ആദ്യത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിസ്ജിയുടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ബോറുസിയ ഡോർട്ട്മുണ്ട് പരിശീലകനായ (2008-2020) ലൂസിയൻ ഫാവ്രെ. ഫ്രഞ്ച് മാധ്യമമായ L’Équipe-ന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നത്.

“നിങ്ങൾ നിങ്ങളുടെ കളിക്കാരുമായി പൊരുത്തപ്പെടുകയും മികച്ച പരിഹാരം കണ്ടെത്തുകയും വേണം. നെയ്മർ, മെസ്സി, എംബാപ്പെ എന്നിവരെ ഒരുമിച്ച് കളിപ്പിക്കാനുള്ള ഏറ്റവും മികച്ച സംവിധാനം കണ്ടെത്തുക എന്നതാണ് കോച്ചിന്റെ ഒരു ജോലി.”

“അവർക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ തെളിയിച്ചതാണ്, വലിയ മത്സരങ്ങളിൽ മികച്ച രീതിയിൽ കളിക്കാൻ അവർക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്.” – ലൂസിയൻ ഫാവ്രെ പറഞ്ഞു.

ഫെബ്രുവരി 16, മാർച്ച്‌ 10 എന്നീ ദിവസങ്ങളിലാണ് പിസ്ജി vs റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്. പാർക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കുന്ന ആദ്യ പാദ മത്സരത്തിൽ നിലവിൽ പരിക്കിന്റെ പിടിയിലായ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു,എതിരാളികൾ ബാംഗ്ലൂർ…

പെപിന് അർജന്റീന സൂപ്പർ താരത്തെ വേണം, താരത്തിന് വേണ്ടി വലവിരിച്ചു തുടങ്ങി മാഞ്ചസ്റ്റർ സിറ്റി