in ,

AngryAngry LOVELOVE OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്സിന്റെ താരമല്ല, എടികെയുടെ താരമാണ് അവിടെ വേണ്ടതെന്ന് പീറ്റർ ഹാർട്ലി..

മികച്ച പ്രകടനം മൂലം ഇന്ത്യൻ ഫുട്ബോളിൽ ഒട്ടേറെ ആരാധകരാണ് മുൻ ജംഷഡ്പൂർ എഫ്സിയുടെ ഇംഗ്ലീഷ് പ്രതിരോധ താരം പീറ്റർ ഹാർട്ട്ലിക്കുള്ളത്. മൈതാനത്തിന് പുറമെ സോഷ്യൽ മീഡിയയ്യിലും താരത്തിന് ആരാധകർ ഒട്ടനവധിയാണ്.

മികച്ച പ്രകടനം മൂലം ഇന്ത്യൻ ഫുട്ബോളിൽ ഒട്ടേറെ ആരാധകരാണ് മുൻ ജംഷഡ്പൂർ എഫ്സിയുടെ ഇംഗ്ലീഷ് പ്രതിരോധ താരം പീറ്റർ ഹാർട്ട്ലിക്കുള്ളത്. മൈതാനത്തിന് പുറമെ സോഷ്യൽ മീഡിയയ്യിലും താരത്തിന് ആരാധകർ ഒട്ടനവധിയാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിർത്ത് പറഞ്ഞും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തള്ളിപ്പറയുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ ഒട്ടനവധി തവണ കമന്റ്‌ ചെയ്തൊരു വ്യകതി കൂടിയാണ് പീറ്റർ. ഇപ്പോഴിതാ അത്തരം കമന്റുമായി വീണ്ടും രംഗത്ത് വന്നിയിരിക്കുകയാണ് പീറ്റർ ഹാർട്ട്ലി.

എടികെക്കെതിരെയുള്ള പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോൾ നേടിയത്തിന് ഡിമിട്രിയോസ് ഡയമന്റകോസിനെ പുകഴ്ത്തി കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ്‌ ഇട്ടിയിരുന്നു. “യോദ്ധാക്കൾ കൊൽക്കത്തയിൽ അവസരത്തിനൊത്ത് ഉയരുന്നു” എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്‌ ഇട്ടിയിരുന്നത്.

പക്ഷെ ഇതിനെ എതിർത്ത് രംഗത്ത് വന്നിയിരിക്കുകയാണ് പീറ്റർ ഹാർട്ട്ലി. ഡിമിട്രിയോസിന്റെ ചിത്രത്തിന് പകരം കാൾ മക്യുവിന്റെ ചിത്രമാണ് വേണ്ടതെന്നും, അവനാണ് ബ്ലാസ്റ്റേഴ്‌സിനെ തളച്ചതെന്നുമാണ് പീറ്റർ ഹാർട്ട്ലി കമന്റ്‌ ചെയ്തത്.

താരം പറഞ്ഞത് ശെരിയാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതത്ര രസകരമല്ലാത്ത കമന്റാണ്. ഈ വിന്റർ വിൻഡോയിൽ ജംഷഡ്പൂർ വിട്ട താരം നിലവിൽ ഇംഗ്ലീഷ് ക്ലബ്ബായ ഹാർട്ടിൽപൂൾ യുണൈറ്റഡ് വേണ്ടിയാണ് കളിക്കുന്നത്.

ലീഗിലെ അവസാന മത്സരങ്ങൾ അരങ്ങേറുന്നു?പ്ലേഓഫ് ചിത്രം തെളിയുന്നു..

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകന് വീണ്ടും തിരിച്ചടി..