കേരള ബ്ലാസ്റ്റർസിനെതിരെ കൊച്ചിയിൽ മുൻപ് കളിക്കാൻ വരുന്നത് പോലെയല്ല, ഇപ്പോൾ കൊച്ചിയിൽ കളിക്കാൻ വരുന്നത് എതിർടീമിനെ ഭയപ്പെടുത്തുന്നതാണെന്ന് മുൻ ഐഎസ്എൽ താരവും നിലവിൽ ഐഎസ്എൽ ഫുട്ബോൾ പണ്ഡിറ്റുമായ എറിക് പാർത്താലു.
മുൻപ് 2017 മുതൽ 2021 വരെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി 67 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുള്ള ഓസ്ട്രേലിയൻ താരം എറിക് പാർതാലുവാണ് കഴിഞ്ഞ ദിവസം ചെന്നൈയിനെതിരായ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് ശേഷം സംസാരിക്കുന്നത്.
“മുൻപ് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ കൊച്ചിയിലേക്ക് കളിക്കാൻ വരുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടും, കാരണം മികച്ച റിസൾട്ടുകൾ ലഭിക്കാൻ പോകുന്നുവെന്ന് നിങ്ങൾക്കറിയാം.”
“പക്ഷെ ഇപ്പോൾ ഇതുപോലെ ഒരു രാത്രിയിൽ കൊച്ചിയിൽ കളിക്കാൻ വരുന്നത് തികച്ചും ഭയാനകമാണ്. നിങ്ങൾ ഒരു ഗോൾ വഴങ്ങി കഴിഞ്ഞാൽ അവർ ആ വഴി കണ്ടെത്തുന്നത് തുടരും.” – എറിക് പാർതാലു പറഞ്ഞു.
കൊച്ചി സ്റ്റേഡിയത്തിൽ വിജയം നേടിയെടുത്തതോടെ ഒരു ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ വിജയം, ഏറ്റവും കൂടുതൽ ഹോം വിജയം എന്നീ ക്ലബ്ബ് റെക്കോർഡുകൾ നേടാൻ ഇവാൻ വുകോമനോവിചിന്റെ ടീമിന് കഴിഞ്ഞിരുന്നു.