കേരള ബ്ലാസ്റ്റേഴ്‌സിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൊണ്ടിരുന്ന താരമായിരുന്നു മിസോറാം സ്വദേശിയായിരുന്ന പ്യുടിയ എന്നറിയപ്പെടുന്ന ലാൽതതംഗ ഖൗൾഹിംഗ്. 2020 മുതൽ 2023 വരെയുള്ള സീസണിലായിരുന്നി താരം ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയിരുന്നത്. ബ്ലാസ്റ്റേഴ്‌സിനായി താരം ഏകദേശം 36ഓളം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ താരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിലേക്ക് കൂടുമാറിയിരുന്നു. പക്ഷെ താരത്തിന്റെ മോഹൻ ബഗാനിലേക്കുള്ള കൂടുമാറ്റം അത്രയധികം ശുഭകരമല്ലായിരുന്നു. മോഹൻ ബഗാന്റെ മിക്ക കളിയിലും സൈഡ് ബെഞ്ചിൽ ഇരിക്കാനായിരുന്നു താരത്തിന്റെ വിധി.
താരം കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ വേണ്ടി ഒരു മത്സരത്തിൽ മാത്രമേ പന്ത് തട്ടിയിരുന്നുള്ളു. ഇത് കൊണ്ടൊക്കെ തന്നെ മധ്യനിര താരമായ പ്യുടിയ മോഹൻ ബഗാൻ വിടുമെന്നെല്ലാം പറഞ്ഞു സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലേ അഭ്യൂഹങ്ങൾ വന്നിരുന്നു.
https://twitter.com/MohunBaganHub/status/1674461525510324224?t=LoA8uKDLBQYVdqN6up8HoA&s=19
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം മോഹൻ ബഗാൻ വിടാൻ പോവുകയാണ്. താരത്തെ നിലവിൽ ഐഎസ്എലിലെ രണ്ടു ക്ലബ്ബുകൾ സ്വന്തമാക്കാൻ റംഗത്തുണ്ട് എന്നാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള നല്ല ഭാവിയായിരുന്നു താരം നഷ്ടപെടുത്തിയത്. എന്തായാലും വരും ദിവസങ്ങളിൽ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുമെന്ന് പ്രതിക്ഷിക്കാം.