in ,

CryCry LOLLOL OMGOMG LOVELOVE AngryAngry

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകന് വീണ്ടും തിരിച്ചടി..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം അദ്യം എടുത്ത നിർണായകരമായ നീക്കമായിരുന്നു സ്പാനിഷ് പരിശീലകൻ കിബു വികുനയെ പരിശീലക്കൻ സ്ഥാനതെത്തിച്ചത്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം അദ്യം എടുത്ത നിർണായകരമായ നീക്കമായിരുന്നു സ്പാനിഷ് പരിശീലകൻ കിബു വികുനയെ പരിശീലക്കൻ സ്ഥാനതെത്തിച്ചത്.

2019-20 സീസണിൽ മോഹൻ ബഗാനെ ഐ-ലീഗ് കിരീടം ചൂടി കൊടുത്ത പരിശീലകനായിരുന്നു കിബു വികുന. ഇതേ തുടർന്നാണ് കരോലിസ് സ്കിൻകിസ് കിബു വികുനയെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചത്.

എന്നാൽ കിബു വികുനയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പൂർണ പരാജയമായിരുന്നു. അത് കൊണ്ട് തന്നെ സീസണിന്റെ പകുതിയിൽ കിബു വികുന സ്വയം ബ്ലാസ്റ്റേഴ്‌സ് പരിശീലന സ്ഥാനം രാജിവെച്ച് പോവുകയായിരുന്നു.

പിന്നെ അങ്ങോട്ട് കിബു വികുനക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ടത്തിന് ശേഷം 2022ൽ വെസ്റ്റ് ബംഗാൾ ക്ലബ്ബായ ഡയമണ്ട് ഹാർബറിന്റെ പരിശീലകനായി ഇന്ത്യൻ ഫുട്ബാളിലേക്ക് തിരിച്ചെത്തി. അവിടെ നിന്ന് ഈ സീസണിന്റെ വിന്റർ വിൻഡോസയിൽ ഐലീഗ് ക്ലബ്ബായ മുഹമ്മദൻ എഫ്സിയുടെ പരിശീലൻ സ്ഥാനം ഏറ്റെടുത്തു.

എന്നാൽ ഇപ്പം പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കിബു വികുനയെ മുഹമ്മദൻസ് എഫ്സി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുകയാണ്. കേവലം രണ്ട് ജയം മാത്രമാണ് മുഹമ്മദൻസിന് കിബു വികുനയുടെ കീഴിൽ സ്വന്തമാക്കാൻ കഴിഞ്ഞത്.

ബ്ലാസ്റ്റേഴ്സിന്റെ താരമല്ല, എടികെയുടെ താരമാണ് അവിടെ വേണ്ടതെന്ന് പീറ്റർ ഹാർട്ലി..

ഒരു ബ്ലാസ്റ്റേഴ്‌സ് താരം പോലുമില്ല.! ഐഎസ്എൽ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ..