in ,

LOVELOVE CryCry

സഞ്ജുവിനെ വിമർശിച്ചു മുൻ പാകിസ്ഥാൻ താരം…

ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ ചില മനോഹര ഷോട്ടുകള്‍ കളിച്ചെങ്കിലും സഞ്ജുവിന് 18 റണ്‍സെ നേടാനായുള്ളു. ഈ കളി പോരാ. പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു, പക്ഷെ മികച്ച സ്‌കോറുകള്‍ അദ്ദേഹത്തില്‍ നിന്ന് വരുന്നില്ല’ എന്നും സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.

Rahul and Sanju

സഞ്ജു സാംസണെ വിമർശിച്ചു മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ഇന്ത്യക്ക് വേണ്ടി ഇങ്ങനെ കളിച്ചാൽ സഞ്ജു എങ്ങും എത്തില്ല എന്നാണ് പാകിസ്ഥാന്റെ മുൻ കാല ഓപ്പനറും ക്യാപ്റ്റനുമായ ബട്ട് പറയുന്നത്.

തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സഞ്ജുവിനെതിരെ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

‘സഞ്ജുവിന് പ്രതിഭയുണ്ട്. അത് ആളിക്കത്തിച്ച് പരമാവധി റണ്‍സടിക്കാനാവണം സഞ്ജു ശ്രമിക്കേണ്ടത്. രാജ്യാന്തര ക്രിക്കറ്റിലെത്തുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെടുന്നു.

ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ ചില മനോഹര ഷോട്ടുകള്‍ കളിച്ചെങ്കിലും സഞ്ജുവിന് 18 റണ്‍സെ നേടാനായുള്ളു. ഈ കളി പോരാ. പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു, പക്ഷെ മികച്ച സ്‌കോറുകള്‍ അദ്ദേഹത്തില്‍ നിന്ന് വരുന്നില്ല’ എന്നും സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് വേണ്ടി 13 ട്വന്റി ട്വന്റിയും ഒരു ഏകദിനവും അദ്ദേഹം കളിച്ചിട്ടുണ്ട്.നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ

സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് മറ്റൊരു താരംകൂടി മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്…

മലയാളി സൂപ്പർ താരം ഇന്ത്യൻ ക്യാമ്പിലേക്ക്