in , , ,

സന്തോഷ വാർത്ത; നോഹ ഉൾപ്പെടെ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനം പുനരാരംഭിച്ചു…

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടേറെ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇതിൽ എടുത്ത് പറയേണ്ടത് നോഹ സദൗയിയുടെയാണ്. താരത്തിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന് രണ്ട് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയി ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കിന്റെ പിടിയിലായിരുന്ന നാല് താരങ്ങൾ പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്.

നോഹക്ക് പുറമെ പ്രഭിർ ദാസ്, ഇഷാൻ പണ്ഡിത, ബ്രൈസ് മിറാൻഡ എന്നിവരാണ് പരിശീലനം പുനരാരംഭിച്ചത്. എന്നാൽ ഇവർ ടീമിനൊപ്പമാണോ അതോ വ്യക്തിപരമായാണോ പരിശീലനം തുടങ്ങിയത് എന്നതിൽ വ്യക്തതയില്ല.

അതോടൊപ്പം ഹൈദരാബാദിനെതിരെയുള്ള നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇവർക്ക് കളിക്കാൻ കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.

ബ്രസീലിയൻ താരമെത്തുന്നു; ഡിസംബറിൽ ഐഎസ്എല്ലിൽ കിടിലൻ സൈനിങ്‌ നടന്നേക്കും

ടിക്കറ്റ് വിൽപന മന്ദഗതിയിൽ; ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ കൈവിട്ട് തുടങ്ങിയോ?…