ഇന്ത്യയും ബംഗ്ലദേശും തമ്മിലെ അവസാന ടി20 മത്സരം നാളെ രാത്രി ഏഴിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യയ്ക്ക് മൂന്നാം മത്സരം പ്രസക്തമല്ല. അതിനാൽ മൂന്നാം മത്സരത്തിൽ ആദ്യ ഇലവനിൽ വമ്പൻ മാറ്റങ്ങളുണ്ടാവും. പ്രധാനമായും 3 മാറ്റങ്ങളാണ് ടീം ഇന്ത്യയിൽ ഉണ്ടാവുക. ആ 3 മാറ്റങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഒരു ടീമിൽ ആറു പേർ; 5 ഓവർ മത്സരം; വൈഡിന് രണ്ട് റൺസ്; കൗതുക ടൂർണമെന്റിൽ പങ്കെടുക്കാൻ ടീം ഇന്ത്യ
ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണിങ് ജോഡിക്ക് തിളങ്ങാനായില്ല എങ്കിലും അഭിഷേക് ശര്‍മയും മലയാളി താരം സഞ്ജു സാംസണും തന്നെയായിരിക്കും മൂന്നാം മത്സരത്തിലും ഓപ്പണിങ് ഇറങ്ങുക. ഇരുവർക്കും ഗംഭീർ ഒരവസരം കൂടി നൽകും. മൂന്നാം നമ്പറിൽ നായകൻ സൂര്യകുമാർ യാദവ് ഉറപ്പാണ്.
മുംബൈ ഇന്ത്യൻസിൽ വമ്പൻ ട്വിസ്റ്റ്; വീണ്ടും പുതിയ നായകൻ
എന്നാൽ മധ്യനിരയിൽ അഴിച്ച് പണികളുണ്ടാവും. ബെഞ്ചിലിരിക്കുന്നവർക്ക് അവസരം നല്കാൻ തന്നെയായിരിക്കും ഗംഭീറിന്റെ പ്ലാൻ. നാലാം നമ്പറിൽ യുവ ഓൾറൗണ്ടർ നിതീഷ് റെഡ്ഢിയും ഉറപ്പാണ്. കഴിഞ്ഞ മല്‍സരത്തില്‍ 34 ബോളില്‍ 74 റണ്‍സുമായി നിതീഷ് വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. എന്നാൽ അഞ്ചാം നമ്പറിൽ ഹർദിക് പാണ്ട്യയ്ക്ക് വിശ്രമം നൽകി പകരം തിലക് വർമ്മ കളിക്കും. ഹാർദിക് പാണ്ട്യയെ ബോർഡർ- ഗാവസ്‌കർ ട്രോഫിയിലേക്കടക്കം ഇന്ത്യ പരിഗണിക്കുന്നുണ്ട്. അതിനാൽ ഹാർദിക്കിന് വിശ്രമം നൽകും.
ആറാം നമ്പറിൽ യുവവിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ ഇറങ്ങും.ഏഴാം നമ്പറിൽ റിങ്കു സ്ഥാനം ഉറപ്പിക്കും. എട്ടാം നമ്പറിൽ വാഷിങ്ടൺ സുന്ദറിന് പകരം രവി ബിഷ്ണോയിയും എട്ടാം നമ്പറിൽ വരുൺ ചക്രവർത്തിയുമായിരിക്കും കളിക്കുക. പത്താം നമ്പറിൽ അർശ്ദീപ് സിങ് കളിക്കുമ്പോൾ പതിനൊന്നാമനായി മായങ്ക് യാദവിന് പകരം പുതുമുഖ പേസര്‍ ഹര്‍ഷിത് റാണയ്ക്കു അരങ്ങേറാനുള്ള അവസരവും നല്‍കിയേക്കും.
ഇന്ത്യന്‍ സാധ്യതാ 11:അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ജിതേഷ് ശർമ്മ, തിലക് വര്‍മ, റിങ്കു സിങ്, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.