ചെൽസിയുടെ മിഡ് ഫീൽഡർ ആയിരുന്ന ഇംഗ്ലിഷ് ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡ് ബാഴ്‍സലോണയുടെ ഇടനെഞ്ചു തകർത്ത നേടിയ ബൈലൈൻ ഗോൾ ഇന്നും ചെൽസി ആരാധകരെ ത്രസിപ്പിക്കുന്ന ഓർമ്മയാണ്.
മിഡ് ഫീൽഡർ ആയിരുന്നിട്ടും ഗോൾ നേടാനുള്ള തൃഷ്ണ അദ്ദേഹത്തിനെ കൂടുതൽ അപകടകാരിയാക്കിയിരുന്നു. സ്റ്റാംഫോഡ് ബ്രിഡ്ജിൽ 211 ഗോളുകൾ ആണ് അദ്ദേഹം നേടിയത്. അതിൽ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സക്ക് എതിരെ നേടിയത്.
2006 ലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു അത്. മെക്കലെലെ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് നിയന്ത്രണത്തിൽ നിർത്താൻ ആദ്യം കഴിഞ്ഞില്ല എങ്കിലും പിന്നീട് ലംപാർഡ് ആ പന്തിനെ കണ്ട്രോളിലാക്കി. അദ്ഭുതകരമായി അസാധ്യമായ ആങ്കിളിൽ നിന്നും സ്‌കോർ ചെയ്യുക ആയിരുന്നു.
സ്കൈ സ്പോർട്സിന് നൽകിയ ഇന്റർവ്യൂവിൽ വച്ച് അത് എല്ലാവരും കരുതുന്ന പോലെ വെറും ഒരു ഭാഗ്യ പരീക്ഷണം അല്ലായിരുന്നു തന്റെ കഴിവിന്റെ പരീക്ഷണം ആയിരുന്നു എന്ന് പറഞ്ഞു. ലാംപാർഡിന്റെ കരിയറിൽ മികച്ച നിരവധി ലോങ് റേഞ്ചർ പവർ ഷോട്ട് ഗോളുകൾ ഉണ്ടെങ്കിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഗോൾ ഇതാണ്.