in

LOVELOVE

കൂകി വിളിച്ചരുടെ അണ്ണാക്കിലേക്ക് റോക്കറ്റ് വിട്ടു ബ്രസീലിയൻ ചെകുത്താൻ, മനസു നിറച്ച പ്രകടനം അർഹിച്ച വിജയം

റാൽഫ് രാഗ്നിക്ക് യുഗത്തിലെ ആദ്യ ഗോൾ ബ്രസീലിയൻ താരം ഫ്രഡിന്റെ വക. മാക്ടമിനി ഫ്രെഡ് സഘ്യത്തെ തന്നെ മിഡ്ഫീൽഡിൽ പരീക്ഷിച്ച റാൽഫ് തന്ദ്രം ശരിവെക്കുന്ന തരത്തിലുള്ള ഗോൾ.

Fred on fire for United

ഗഗൻ പ്രെസ്സിങ്ങിന്റെ പിതാവ് റാൾഫ് റാഗ്‌നിക്കിന്റെ യുണൈറ്റഡ് ധൗത്യത്തിലെ ആദ്യ മത്സരം എന്ന രീതിയിൽ ഏതൊരു കായിക പ്രേമിയും അക്ഷമരായി കാത്തിരുന്ന മത്സരം തന്നെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസ് മത്സരം.

മത്സരം ചെകുത്താൻമ്മാരുടെ ഹോം ഗ്രൗണ്ട് ആയ ഓൾഡ് ട്രാഫൊർഡിൽ ആണെന്നത് മത്സരം ഒന്നുടെ ആവേശ ഭരിതമായിരുന്നു. പുതിയ മാനേജർക്ക് കാര്യമായ മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ല എങ്കിൽ കൂടിയും ആദ്യ പകുതിയുടെ ആദ്യ മിനുറ്റ്‌ മുതൽ ആക്രമിച്ചു മുന്നേറുന്ന ചെകുത്താൻപ്പടയെയാണ് കാണാനായത്.

Fred on fire for United

പുത്തൻ ഊർജം സിരകളിൽ കുത്തിനിറച്ചതു പോലെ ഗ്രൗണ്ടിൽ തുടരെ തുടരെ ആക്രമിച്ചു കളിച്ച യുണൈറ്റഡ് നിര ആരാധക വൃദ്ധങ്ങളുടെ മനം കവർന്നിരുന്നു. എന്നാൽ ഗോൾ അടിക്കാനാകാത്തതു അപ്പോഴും കല്ല് കടിയായി നില കൊണ്ടു.

രണ്ടാം പകുതിയിലും ആക്രമം തന്നെ കൈമുതൽ ആക്കിയ യുണൈറ്റഡ് എതിർ ഗോൾ മുഖത്തേക് ഇരച്ചു കയറിയെങ്കിലും ക്രിസ്റ്റൽ പാലസ് പ്രതിരോധം വിലങ്ങു തടിയായി. എന്നാൽ 77ആം മിനുട്ടിൽ ഗ്രീൻവുഡിന്റെ പാസ് സ്വീകരിച്ചു ഫ്രെഡ് തൊടുത്ത മനോഹര ഷോട്ടിന് മുന്നിൽ പിടിച്ചു നില്ക്കാൻ പാലസ് ഗോളിക്ക് സാധിച്ചില്ല.

റാൽഫ് രാഗ്നിക്ക് യുഗത്തിലെ ആദ്യ ഗോൾ ബ്രസീലിയൻ താരം ഫ്രഡിന്റെ വക. മാക്ടമിനി ഫ്രെഡ് സഘ്യത്തെ തന്നെ മിഡ്ഫീൽഡിൽ പരീക്ഷിച്ച റാൽഫ് തന്ദ്രം ശരിവെക്കുന്ന തരത്തിലുള്ള ഗോൾ.

U-19 സൂപ്പർ സ്റ്റാർ, IPL ലെ ബാൻ, ഇന്ന് IPL ലെ ഏറ്റവും വിലയേറിയ താരം – സർ രവീന്ദ്ര റോക്സ്റ്റാർ ജഡേജ!

ഒരൊറ്റക്കളി കൊണ്ട് ബ്ലാസ്റ്റേഴ്സ് തെളിയിച്ചത് എട്ടു കാര്യങ്ങളാണ്…