in , , ,

കിടിലൻ ഹെഡ് ഗോൾ, ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടി യുവ താരം; വീഡിയോ കാണാം…

created by InCollage

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയിരിക്കുകയാണ് യുവ പ്രതിരോധ മധ്യനിര താരം ഫ്രെഡി ലല്ലാവ്മ. ശനിയാഴ്ച നടന്ന ബംഗളുരുവിനെതിരെയുള്ള മത്സരത്തിലാണ് താരം ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയിരിക്കുന്നത്.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2-1 സ്കോറിന് പിന്നിൽ നിൽക്കെ, മത്സരത്തിന്റെ 66ആം മിനുട്ടിൽ റൈറ്റ് വിങ്ങിൽ നിന്ന് അഡ്രിയാൻലൂണ കൊടുത്ത ക്രോസ്സിൽ നിന്ന് ഫ്രെഡി ചാടി ഹെഡ് ചെയ്ത് ഗോൾ നേടുകയായിരുന്നു. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…

താരത്തിന്റെ ഈയൊരു ഗോളോടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന പ്രതിക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബംഗളുരുവിനോട് തോൽക്കുകയായിരുന്നു.

ഫ്രെഡി ഇതോടകം ബ്ലാസ്റ്റേഴ്‌സിനായി 14 മത്സരങ്ങൾ കളിച്ച് കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ഇലവനിലെ സ്ഥിര സാനിധ്യമാണ് ഫ്രെഡി. വരും മത്സരങ്ങളിൽ താരം ഇതിലും ഗംഭീര പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

പ്രശ്നം മിഖായേൽ സ്റ്റഹ്രയാണോ?? കഴിഞ്ഞ മൂന്ന് സീസൺനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെ ബ്ലാസ്റ്റേഴ്‌സ്… 

ഒരു കൂസലും ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ്; ഒന്നാമത് എത്താൻ വമ്പന്മാരുടെ വാശിയേറിയ പോരാട്ടം, പോയിന്റ് ടേബിൾ ഇങ്ങനെ…