ഇന്ത്യൻ സുപ്പർ ലീഗിന്റെ 2024-25 സീസൺന്റെ തുടക്കത്തിൽ തന്നെ ഇതാ കേരള ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം ഫ്രെഡി ലല്ലാവ്മ പരിക്കേറ്റിരിക്കുകയാണ്.
താരത്തിന് ചെറിയയൊരു പരിക്കാണ് പറ്റിരിക്കുന്നത്. ഇതു കൊണ്ടാണ് ഗുഹാത്തിയിൽ വെച്ച് നടന്ന നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കാതെയിരുന്നത്.
താരം വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഒഡിഷക്കെതിരെ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഐബാന് പരിക്കേറ്റ കാര്യം ആരാധകരെ അറിയിച്ചിരുന്നു.
എന്തിരുന്നാലും ഇരുവരും എത്രെയും പെട്ടെന്ന് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.