in , ,

LOVELOVE LOLLOL

അവൻ മികച്ച പ്രതിഭ; പരിശീലകനാകും മുമ്പേ യുവതാരത്തെ വാഴ്ത്തി ഗംഭീർ

ഏതെങ്കിലുമൊരു പരിശീലകൻ ഒരു താരത്തെ പറ്റി പുകഴ്ത്തി പറഞ്ഞാൽ ആ താരത്തെ സംബന്ധിച്ച് അത് ഏറ്റവും വലിയ മുതൽക്കൂട്ടാണ്. കാരണം ആ പരിശീലകന് കീഴിൽ തനിക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ആ താരത്തിന് ഉറപ്പാണ്. ഇപ്പോഴിതാ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഉറപ്പിക്കാൻ കഴിയുന്ന ഗൗതം ഗംഭീർ ഒരു യുവതാരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.

ഏതെങ്കിലുമൊരു പരിശീലകൻ ഒരു താരത്തെ പറ്റി പുകഴ്ത്തി പറഞ്ഞാൽ ആ താരത്തെ സംബന്ധിച്ച് അത് ഏറ്റവും വലിയ മുതൽക്കൂട്ടാണ്. കാരണം ആ പരിശീലകന് കീഴിൽ തനിക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ആ താരത്തിന് ഉറപ്പാണ്. ഇപ്പോഴിതാ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഉറപ്പിക്കാൻ കഴിയുന്ന ഗൗതം ഗംഭീർ ഒരു യുവതാരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.

ALSO READ: ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…

ഇന്ത്യയുടെ യുവ ബാറ്റർ യശ്വസി ജയ്‌സ്വാളിനെയാണ് ഗംഭീർ വാനോളം പുകത്തിയിരിക്കുന്നത്. ജയ്‌സ്വാളിന് വലിയ ഭാവിയുണ്ടെന്നും ഞാന്‍ ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനെയാവും തിരഞ്ഞെടുക്കുകയെന്നുമാണ് ഗംഭീറിന്റെ വാക്കുകൾ.

ALSO READ: ഇന്ത്യയിൽ കോപ്പയില്ല; പക്ഷെ ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണം വിറ്റഴിഞ്ഞു

വന്‍ മികച്ച ഓപ്പണറാണ്. കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. വലിയ ഭാവി അവനുണ്ട്. തുടര്‍ന്നും അവന്‍ കഠിനാധ്വാനം ചെയ്യുമെന്നും ഇതേ പ്രകടനം തുടരുമെന്നും കരുതുമെന്നും ഗംഭീർ പറയുന്നു.

ALSO READ: ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം

യശ്വസിയെ പോലുള്ള ഒരു താരത്തിന് വലിയ കരിയര്‍ ഉണ്ടാകേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും ഗംഭീർ പറഞ്ഞു. നേരത്തെയും താരത്തെ പുകഴ്ത്തി ഗംഭീർ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ താരം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ടി20 ലോകകപ്പിൽ സ്ഥാനം കൊടുക്കണമെന്ന് ഗംഭീർ പറഞ്ഞിരുന്നു.

ALSO READ: രക്ഷകൻ ഈസ് ബാക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ഇന്ത്യൻ ടീമിലേക്ക്

ഏതായലും ഗംഭീറിന്റെ പുകഴ്ത്തലിൽ കോളടിച്ചിരിക്കുന്നത് ജയ്‌സ്വാളിനാണ്. കാരണം ഗംഭീർ പരിശീലകനായാൽ തനിക്ക് അവസരം ലഭിക്കുമെന്ന താരത്തിന് ഉറപ്പായിരിക്കുകയാണ്.

https://www.timesnownews.com/sports/cricket/he-got-a-really-good-future-gautam-gambhir-vouches-for-this-india-star-yashasvi-jaiswal-t20-world-cup-2024-article-111188162

രാഹുൽ കെപി എങ്ങോട്ടും പോവുന്നില്ല; വമ്പൻ അപ്ഡേറ്റ് ഇതാ….

രണ്ട് മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ എനിക്ക് പ്രിയപ്പെട്ടവർ;എന്ന് ഇന്ത്യൻ പരിശീലകൻ