in

ഫൈനലുകളിലെ താരം ഗംഭീർ തന്നെ ഒപ്പം നിക്കാൻ കോഹ്ലിയും

Gauthi ICC

ലോക ക്രിക്കറ്റ് ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം വളരെ ഉയരെയാണ്. ഐസിസിയുടെ ഒട്ടുമിക്ക ടൂർണ്ണമെന്റുകളിലും ഇന്ത്യ ഫൈനലിലെത്തിയപ്പോഴെല്ലാം മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യൻ താരങ്ങൾ പുറത്തെടുക്കുന്നത്.

എന്നാൽ ഐസിസി ടൂർണമെൻറ് ഫൈനലുകളിൽ ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ, അത് ഗൗതം ഗംഭീർ എന്നാണ്.

ആകെ എടുത്ത മൊത്തത്തിലുള്ള റൺസിന്റെ എണ്ണം നോക്കുകയാണെങ്കിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആയിരിക്കും മുന്നിൽ 204 റൺസുകൾ ആണ് വിരാട് കോലി ഐസിസി ടൂർണ്ണമെൻറ് ഫൈനലുകളിൽ നിന്ന് മാത്രമായി അടിച്ചുകൂട്ടിയത്. പക്ഷേ അഞ്ച് ഇന്നിങ്‌സുകളിൽ നിന്നും ആയിരുന്നു കോഹ്ലിയുടെ ഈ നേട്ടം.

എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഗൗതം ആകട്ടെ വെറും രണ്ട് കേസുകളിൽ നിന്നും ആണ് 172 റൺസ് നേടിയത് . ശരാശരി എടുത്തു നോക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിയെ കൾ ഏറെ മുന്നിലാണ് ഗൗതം ഗംഭീർ ഇതുമാത്രമല്ല ഇന്ത്യ വിജയിച്ച 2 ഐസിസി ടൂർണമെൻറ് ഫൈനലുകളിലും ടോപ്പ് സ്‌കോറർ ഗൗതം ഗംഭീർ തന്നെയായിരുന്നു. എന്നാൽ അർഹതപ്പെട്ട മാൻ ഓഫ് ദ മാച്ച് പുരസ്കാരം രണ്ടു മത്സരങ്ങളിലും ഗംഭീറിന് ലഭിച്ചില്ല.

മൂന്നാംസ്ഥാനത്ത് ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ആണ്. 141 റൺസ് ആണ് രണ്ട് ഐസിസി ടൂർണ്ണമെൻറ് ഫൈനലുകളിൽ നിന്ന് ദാദ അടിച്ചുകൂട്ടിയത്

നാലാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ആണ് 120 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്

അഞ്ചാം സ്ഥാനത്ത് ആകട്ടെ യുവരാജ് സിങ് ആണ് 6 കളികളിൽ നിന്നും 110 റൺസ് ആണ് യുവരാജ് ഐസിസി ടൂർണമെന്റ്ഫൈനലിൽ നിന്നും അടിച്ചുകൂട്ടിയത്

ബെൽജിയൻ തേരോട്ടത്തിൽ ഫിൻലാന്റിനും കാലിടറി.

ഇന്നീ ഏഴാം നമ്പറുകാരൻ ക്രിക്കറ്റ് ലോകം കാൽക്കീഴിലാക്കിയിട്ട് 14 വർഷം തികയുന്നു…