ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായ ഗൗതം ഗംഭീർ തങ്ങളുടെ പുതിയ ബൗളിംഗ് പരിശീലകനായി മുൻ സൗത്ത് ആഫ്രിക്കൻ ബൗളർ മോർണി മോർക്കലെ കൊണ്ടുവരാൻ ആവശ്യം ഉന്നയിച്ചു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ പരിശീലകനായിരുന്നു മോർക്കൽ. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള കരാർ കാലഹരണപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ മോർക്കൽ ജോലി ഉപേക്ഷിച്ചു.
2006 മുതൽ 2018 വരെയുള്ള കാലയാളവിൽ 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും കളിച്ച മോർക്കലിനെ ബൗളിംഗ് കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കാൻ ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബിസിസിഐ) അഭ്യർത്ഥിച്ചിട്ടുണ്ട്. Cricbuzz ന്റെ റിപ്പോർട്ട് പ്രകാരം BCCI മോർക്കലുമായി ഇതോടകം ചർച്ച നടത്തിയിട്ടുണ്ടെന്നാണ്.
ഗംഭീറും മോർക്കലും ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മിപതി ബാലാജി, വിനയ് കുമാർ എന്നിവരുൾപ്പെടെ നിരവധി പേരുകൾ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ബന്ധപ്പെട്ടിട്ടുണ്ട്. സഹീർ ഖാനെ ബിസിസിഐ ഈ റോളിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെങ്കിലും, ബിസിസിഐ ഉടൻ ഒരു നിഗമനത്തിലെത്തുന്നതായിരിക്കും.