in , ,

LOVELOVE

അത്ഭുത ബാലൻ സീനിയർ ടീം കരാർ നൽകാനൊരുങ്ങി യുണൈറ്റഡ്..

യുണൈറ്റഡിന്റെയും അർജന്റീനയുടെയും ഈ അത്ഭുത ബാലനെയാണ് ഇരു ടീമുകളും തങ്ങളുടെ ഭാവി താരമായി കാണുന്നത്.ഇതിനോടകം തന്നെ മാഞ്ചേസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന് വേണ്ടി അദ്ദേഹം അരങ്ങേറി കഴിഞ്ഞു. റൊണാൾഡോക്കും മെസ്സിക്കും ഒപ്പം കളിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് ഈ യുവ താരം.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അലക്സാണ്ടറോ ഗരാഞ്ചോ. യുണൈറ്റഡിന് യൂത്ത് എഫ് എ കപ്പ്‌ നേടി കൊടുക്കന്നതിൽ പ്രധാന പങ്ക് വഹിച്ച താരവും കൂടിയാണ് അദ്ദേഹം. ഏഴു ഗോളുകളാണ് താരം ടൂർണമെന്റിൽ സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ റൊണാൾഡോയെ ഗോട്ട് എന്ന് വിശേഷപിച്ചു ഗർണചോ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അർജന്റീന താരം അഗുറോ കമന്റ്‌ ചെയ്തത് വിവാദമായിരുന്നു. ഇന്നലെ യൂത്ത് എഫ് എ കപ്പ്‌ നേടിയ ശേഷവും ഗാർനച്ചോ റൊണാൾഡോയാണ് തന്റെ മാതൃക എന്ന് തരത്തിൽ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടിരുന്നു.

ഇപ്പോൾ അർജന്റീനയുടെ ഈ അത്ഭുത ബാലനെ പറ്റി പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. മാഞ്ചേസ്റ്റർ യുണൈറ്റഡ് താരത്തിന് സീനിയർ ടീം കരാർ നൽകാൻ തീരുമാനിച്ചു എന്നതാണ് വാർത്ത. ഏലഘയാണ് അവസാനമായി യുണൈറ്റഡ് അക്കാഡമിയിൽ നിന്ന് യുണൈറ്റഡ് സീനിയർ ടീമിലേക്ക് എത്തിയ താരം.

യുണൈറ്റഡിന്റെയും അർജന്റീനയുടെയും ഈ അത്ഭുത ബാലനെയാണ് ഇരു ടീമുകളും തങ്ങളുടെ ഭാവി താരമായി കാണുന്നത്.ഇതിനോടകം തന്നെ മാഞ്ചേസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന് വേണ്ടി അദ്ദേഹം അരങ്ങേറി കഴിഞ്ഞു. റൊണാൾഡോക്കും മെസ്സിക്കും ഒപ്പം കളിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് ഈ യുവ താരം.

സ്വാപ്പ് ഡീലിന് ഒരുങ്ങി യുണൈറ്റഡ്, നാപോളി സ്ട്രൈക്കർ യുണൈറ്റഡിലേക്ക്..

റൊണാൾഡോ തുടരും, ഔദ്യോഗിക പ്രഖ്യാനവുമായി താരം..