സഞ്ജു സാംസന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായി അദ്ദേഹം പറഞ്ഞ കാര്യമാണ് ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങൾ കളിക്കണമെന്നത്. ഈ ആഗ്രഹം നടക്കാൻ സാധ്യതയുണ്ടെന്നും തന്റെ ലീഡർഷിപ്പ് തന്നോട് ആഭ്യന്തര റെഡ് ബോൾ മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കാൻ പറഞ്ഞതായും സഞ്ജു വെളിപ്പെടുത്തിയിരുന്നു. എന്നാൽ സഞ്ജുവിന്റെ ഈ ആഗ്രഹം ഇപ്പോൾ കുറച്ചൽപ്പം കഠിനമായിരിക്കുകയാണ്. അതിനൊരു കാരണം കൂടിയുണ്ട്.
കഴിഞ്ഞ ദിവസം സഞ്ജുവിന്റെ പിതാവ് പറഞ്ഞത് പോലെ സഞ്ജുവിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് പരിശീലകൻ ഗംഭീറും ടി20 നായകൻ സൂര്യകുമാർ യാദവുമാണെന്നാണ്. കൂടാതെ ദ്രാവിഡ്, ധോണി, കോഹ്ലി, രോഹിത് എന്നിവർ തന്റെ മകന്റെ പത്ത് വർഷം കളഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദ്രാവിഡ്, ധോണി, കോഹ്ലി, രോഹിത് എന്നിവർ സഞ്ജുവിന്റെ കരിയർ പാഴാക്കി എന്ന കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും സഞ്ജുവിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഗംഭീറാണെന്ന കാര്യത്തിൽ സംശയമില്ല. ലങ്കയ്ക്കതിരെയാ ടി20 പരമ്പരയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായിട്ടും സഞ്ജുവിന് ഗംഭീർ വിശ്വാസമർപ്പിച്ചു. അതിനാൽ ഗംഭീർ ടീമിന്റെ പരിശീലകനായി തുടരുന്ന കാലത്തോളം സഞ്ജുവിന് മറ്റ് പരിശീലകരിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ശക്തമായ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്.
എന്നാൽ സഞ്ജുവിന്റെ റെഡ് ബോൾ അരങ്ങേറ്റം എന്ന സ്വപ്‌നത്തിന് ശക്തി നല്കാൻ ഗംഭീറിന് സാധിക്കുമോ എന്ന ചോദ്യം ഉയരുകയാണ്. കാരണം ഗംഭീർ നിലവിൽ റെഡ് ബോൾ ഫോർമാറ്റിൽ പരിശീലകനായി തുടരുമോ എന്ന കാര്യം സംശയത്തിലാണ്. വരാനിരിക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മികച്ച പ്രകടനവും നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല എങ്കിൽ ഗംഭീറിനെ റെഡ് ബോൾ പരിശീലകൻ സ്ഥാനത്ത് നിന്നും മാറ്റുമെന്നാണ് റിപ്പോർട്ട്.
ഗംഭീർ റെഡ്ബോളിൽ നിന്ന് പുറത്തായാൽ അത് സഞ്ജുവിന്റെ റെഡ് ബോൾ അരങ്ങേറ്റത്തിനുള്ള പിന്തുണ കൂടിയാവും. ഗംഭീറിന് പകരം മറ്റേതെങ്കിലും പരിശീലകൻ റെഡ്ബോളിൽ വന്നാൽ എത്ര മികച്ച പ്രകടനം നടത്തിയാലും സഞ്ജുവിന് അവസരം കൊടുക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.