ഏതൊരു ക്രിക്കറ്റ് ടീമിനെ പോലെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഒരു തലമുറ മാറ്റം ആവശ്യമാണ്. ഗൗതം ഗംഭീറിന്റെ കീഴിൽ പ്രത്യക്ഷമായി ഒരു തലമുറ മാറ്റം നടക്കുന്നുണ്ട്. ലങ്കയ്ക്കെതിരായ പര്യടനത്തിൽ ഗംഭീർ നടത്തിയ ചില നീക്കങ്ങളിലൂടെ നമുക്കത് മനസിലാക്കാൻ സാധിക്കും. പ്രധാനമായും 4 താരങ്ങളെയാണ് ഗംഭീർ വളർത്തിയെടുക്കുന്നത്. ആ 4 താരങ്ങൾ ആരൊക്കെയാണ് നമ്മുക്ക് പരിശോധിക്കാം…
1 .യശ്വസി ജയ്‌സ്വാൾ
22 കാരനായ ജയ്‌സ്വാൾ ഇതിനോടകം ഇന്ത്യൻ ടെസ്റ്റ് ടീമിൻെറയും ടി20 ടീമിൻെറയും അവിഭാജ്യ ഘടകമാണ്. രോഹിത് ശർമ്മ ക്രിക്കറ്റിലെ നിന്ന് പടിയിറങ്ങുന്ന സാഹചര്യത്തിൽ ഏകദിനത്തിലും ജയ്‌സ്വാൾ തന്റെ സ്ഥാനമുറപ്പിക്കും. നിലവിൽ ഗംഭീറിന്റെ ഭാഗത്ത് നിന്ന് പിന്തുണയും താരത്തിന് ലഭിക്കുന്നുണ്ട്. നിലവിൽ ഏകദിനത്തിലും അവസരം നൽകി ജോലി ഭാരം നൽകാതെ ഭാവിയിൽ 3 ഫോർമാറ്റിലും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തേക്കാണ് താരത്തെ വളർത്തി കൊണ്ടുവരുന്നത്.
- ശുഭ്മാൻ ഗിൽ
ശുഭമാൻ ഗില്ലിന് ബിസിസിഐയും ഗംഭീറും നൽകുന്ന പിന്തുണയെ നമ്മുക്കറിയുവുന്നതാണ്. ഇന്ത്യൻ ടീമിന്റെ അടുത്ത നായകൻ എന്ന നിലയിലാണ് 24 കാരനായ ഗില്ലിനെ ഗംഭീർ കാണുന്നത്. ഹർദിക് പാണ്ട്യയെ തഴഞ്ഞ് ഗിൽ ഉപനായക സ്ഥാനത്ത് എത്തിയത് ഇതിന്റെ തെളിവാണ്.
- റിയാൻ പരാഗ്
പക്കാ ഓൾറൗണ്ടർ മെറ്റിരിയൽ ആയാണ് ഗംഭീർ പരാഗിനെ വളർത്തിയെടുക്കുന്നത്. ലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് കളിയിലും താരത്തിന് ഗംഭീർ അവസരം നൽകിയിരുന്നു. മൂന്നാം ഏകദിനത്തിൽ ഏകദിന അരങ്ങേറ്റം നടത്തിയ താരം ബൗളിങ്ങിൽ തിളങ്ങിയിരുന്നു. ഭാവിയിൽ ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടറാക്കി താരത്തെ മാറ്റാനാണ് ഗംഭീറിന്റെ ശ്രമം.
- ഹർഷിത് റാണ
ബുമ്രയ്ക്കും ഷാമിക്കും ശേഷം ഇന്ത്യൻ ബൗളിംഗ് നിരയിലേക്ക് ഒരു മികച്ച ബൗളർ ആവശ്യമാണ്. ആ പൊസിഷനിലേക്ക് റാണയെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ഗംഭീർ നടത്തുന്നത്. എന്നാൽ ഇത് എത്രത്തോളം വിജയകരമാവും എന്നത് കണ്ടറിയേണ്ടതുണ്ട്. ലങ്കയ്ക്കതിരായ ഏകദിന പാരമ്പരയിലേക്ക് റാണയെ ഗംഭീർ ടീമിലേക്കെടുത്തെങ്കിലും അവസരം ലഭിച്ചിരുന്നില്ല.
ALSO READ: ഐപിഎൽ മാതൃകയിൽ വീണ്ടുമൊരു ഫ്രാഞ്ചൈസി ലീഗ് തുടങ്ങാൻ ബിസിസിഐ; അടുത്ത വർഷം ആരംഭിച്ചേക്കും